സാബു എം ജേക്കബിൻ്റെ നേതൃത്വത്തിലുള്ള ട്വൻ്റി 20യെ യു.ഡി. എഫിൽ എത്തിക്കാൻ കോൺഗ്രസ്സിലെ ഒരു വിഭാഗം നീക്കം തുടങ്ങി. സഖ്യമായില്ലങ്കിൽ പോലും ധാരണയ്ക്കാണ് ശ്രമം. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിൽ സമ്പൂർണ്ണ വിജയം ലക്ഷ്യമിട്ടാണ് ഇത്തരമൊരു നിക്കം പ്രതിപക്ഷ നേതാവിൻ്റെ ജില്ലയിൽ നടക്കുന്നത്.