CMDRF

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് സൂര്യാഘാതമേറ്റു

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് സൂര്യാഘാതമേറ്റു
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് സൂര്യാഘാതമേറ്റു

പാലക്കാട്: ശ്രീകൃഷണപുരത്ത് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന് സൂര്യാഘാതമേറ്റു. വലമ്പിലിമംഗലം ഇളവുങ്കല്‍ വീട്ടില്‍ തോമസ് അബ്രഹാമിനാണ്(55) സൂര്യാഘാതമേറ്റത്. വലമ്പിലിമംഗലം മുപ്പാതാം നമ്പര്‍ ബൂത്തില്‍ വീടുകയറിയുളള പ്രചാരണത്തിനിടെയാണ് സൂര്യാഘാതമേറ്റത്.

മുതുകിലും നെഞ്ചിലും പരിക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൂര്യാഘാതമേറ്റതിന്റെ പാടുകള്‍ പൂര്‍ണമായും മാറാത്തതിനാല്‍ തോമസ് എബ്രഹാം ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നില്ല. വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയാണ് ഇദ്ദേഹം.

Top