അരൂർ: അരൂർ – തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയിൽ വാഹനങ്ങൾ തമ്മിൽ ഉരസിയുണ്ടാകുന്ന അപകടങ്ങൾ പെരുകുന്നു. വ്യാഴാഴ്ച ഉച്ചക്ക് ദേശീയപാതയിൽ ചന്തിരൂർ സെൻറ്മേരിസ് പള്ളിയുടെ മുന്നിൽ ടോറസിന്റെ അരികിലൂടെ കടന്നുപോയ കെ.എസ്.ആർ.ടി.സി ബസാണ് ഉരസിനിന്നത്. ഒരു വാഹനത്തിനു മാത്രം കടന്നുപോകാൻ വീതിയുള്ള റോഡിലൂടെ വലിയ വാഹനങ്ങൾ നിയന്ത്രണമില്ലാതെ കടന്നുവരുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്.
വാഹനങ്ങളെ നിയന്ത്രിക്കാൻ ഗതാഗത നിയന്ത്രണത്തിന് കമ്പനി ഏർപ്പെടുത്തിയ മാർഷൽമാർ ദേശീയപാതയിൽ ഉണ്ടാകാറില്ലെന്ന് നാട്ടുകാർ പറയുന്നു. തകർന്നു തരിപ്പണമായ ദേശീയപാതയിൽ വാഹനങ്ങൾ നിരങ്ങി നീങ്ങുമ്പോൾ കുഴിയിൽ ചാടി ദിശ തെറ്റുന്നതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.