കൊച്ചി കാൻസർ സെന്‍റർ നിർമാണം; വിശദീകരണംതേടി ഹൈക്കോടതി

ക​രാ​ർ​പ്ര​കാ​രം 2020ൽ ​പൂർത്തിയാക്കേണ്ട കാ​ൻ​സ​ർ റി​സ​ർ​ച് സെന്റെർ നി​ർ​മാ​ണം ഇതുവരെ പൂർത്തിയാക്കിയിട്ടില്ല

കൊച്ചി കാൻസർ സെന്‍റർ നിർമാണം; വിശദീകരണംതേടി ഹൈക്കോടതി
കൊച്ചി കാൻസർ സെന്‍റർ നിർമാണം; വിശദീകരണംതേടി ഹൈക്കോടതി

കൊ​ച്ചി: കൊച്ചി കാൻസർ റിസർച്ച് സെന്റെർ നിർമാണം വേഗത്തിൽ പൂർത്തിയാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടി. സർക്കാരടക്കം എതിർകക്ഷികളുടെ വിശദീകരണമാണ്‌ ഹൈക്കോടതി തേടിയത്. ക​രാ​ർ​പ്ര​കാ​രം 2020ൽ ​പൂർത്തിയാക്കേണ്ട കാ​ൻ​സ​ർ റി​സ​ർ​ച് സെന്റെർ നി​ർ​മാ​ണം ഇതുവരെ പൂർത്തിയാക്കിയിട്ടില്ല.

നി​ർ​മാ​ണ​ത്തി​ന്‍റെ വിവരങ്ങൾ ഹാ​ജ​രാ​ക്കാ​ൻ കി​ഫ്​​ബി, ഇ​ൻ​കെ​ൽ എ​ന്നീ എ​തി​ർ​ക​ക്ഷി​ക​ളോ​ട്​ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്​ ഹ്യൂ​മ​ൻ റൈ​റ്റ്സ് പ്രൊ​ട്ട​ക്ഷ​ൻ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ആ​റ്റു​കാ​ൽ സു​രേ​ന്ദ്ര​ൻ ന​ൽ​കി​യ ഹ​ർജി​യാ​ണ്​​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. ആ​റു​ല​ക്ഷം ച​തു​ര​ശ്ര അ​ടി​യു​ള്ള ആ​ധു​നി​ക കാ​ൻ​സ​ർ ചി​കി​ത്സ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​നു​ള്ള 355 കോ​ടി​യു​ടെ ക​രാ​ർ കി​ഫ്ബി മു​ഖേ​ന ഇ​ൻ​ക​ൽ ക​മ്പ​നി​ക്കാ​ണ് ന​ൽ​കി​യ​ത്.

Also Read: നീലേശ്വരം വെടിക്കെട്ടപകടം; പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഇ​ൻ​ക​ൽ ക​മ്പ​നി പി ​ആ​ൻ​ഡ്​​ സി ​ക​ൺ​സ്​​ട്ര​ക്ഷ​ൻ എ​ന്ന ക​മ്പ​നി​ക്ക്​ ഉ​പ​ക​രാ​ർ ന​ൽ​കുകയായിരുന്നു. 2019ൽ ​നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ കെട്ടിടത്തിന്റെ ഒ​രു​ഭാ​ഗം പൊ​ളി​ഞ്ഞു​ വീണു. തു​ട​ർ​ന്ന് കി​ഫ്‌​ബി താ​ൽ​ക്കാ​ലി​ക​മാ​യി പ​ണി നി​ർ​ത്തി വെ​ച്ചെ​ങ്കി​ലും ഇ​ൻ​കെ​ലി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല. നിർമാണം പെട്ടെന്ന് പൂർത്തീകരിക്കണമെന്നും പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ധനകാര്യ പരിശോധന വിഭാഗമായ ചീഫ് ടെക്നിക്കൽ പരിശോധിച്ച് സമർപ്പിക്കണമെന്നുമാണ് ഹർജിയിലെ ആവിശ്യം.

Top