ചിയ വിത്ത് തൈരിനൊപ്പം കഴിച്ചാൽ ആരോഗ്യം കൂടും

ചിയ വിത്ത് തൈരിനൊപ്പം കഴിച്ചാൽ ആരോഗ്യം കൂടും

ആരോഗ്യം മെച്ചപ്പെടുത്താന്‍ കഴിയുന്ന പോഷകങ്ങള്‍ നിറഞ്ഞതാണ് ചിയ വിത്തുകള്‍. ഇവയില്‍ നാരുകള്‍ കൂടുതലായതിനാല്‍ സംതൃപ്തിയ്ക്കും ദഹനത്തിനും നല്ലതാണ്. അവയില്‍ ഉയര്‍ന്ന അളവിലുള്ള ഒമേഗ -3 ഫാറ്റി ആസിഡുകളും ഉണ്ട്. ഇത് നിങ്ങളുടെ ഹൃദയത്തിന് നല്ലതാണ്. പൊതുവെ എല്ലാവരും വെള്ളത്തില്‍ ചിയ വിത്തുകള്‍ ചേര്‍ത്താണ് കഴിക്കാറുള്ളത്.

അതിനാല്‍ തന്നെ തൈരില്‍ ചിയ വിത്തുകള്‍ ചേര്‍ക്കുന്നതിന്റെ ആരോഗ്യഗുണങ്ങള്‍ അറിയണം എന്നില്ല. തൈരില്‍ ചിയ വിത്തുകള്‍ ചേര്‍ക്കുന്നത് വഴി നിങ്ങളുടെ കോശങ്ങളെ സംരക്ഷിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന ആന്റിഓക്സിഡന്റുകള്‍ നിങ്ങള്‍ക്ക് ലഭിക്കും. തൈരും ചിയ വിത്തുകളും ആരോഗ്യകരമായ സംയോജനമാണ്. തൈരില്‍ ചിയ വിത്ത് ചേര്‍ക്കുന്നത് കൊണ്ടുള്ള ചില ആരോഗ്യ ഗുണങ്ങള്‍ നമുക്ക് നോക്കാം.

സാല്‍വിയ ഹിസ്പാനിക്ക ചെടിയില്‍ നിന്ന് ഉത്ഭവിച്ച, പോഷകങ്ങളും ആന്റിഓക്സിഡന്റുകളും അടങ്ങിയ ചെറിയ കറുപ്പോ വെളുപ്പോ ഓവല്‍ ആകൃതിയിലുള്ള ഭക്ഷ്യയോഗ്യമായ വിത്തുകളാണ് ചിയ വിത്തുകള്‍. നാരുകള്‍, വിറ്റാമിനുകള്‍, കാല്‍സ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ്, പോളിഫെനോള്‍ തുടങ്ങിയ ധാതുക്കള്‍ എന്നിവയ്ക്കൊപ്പം ആല്‍ഫ-ലിനോലെനിക് ആസിഡിന്റെ (ഒമേഗ 3 എഫ്എ) സമ്പന്നമായ ഉറവിടമാണ് അവ.

ശരീരഭാരം കുറയ്ക്കാം ചിയ വിത്തുകളില്‍ നാരുകള്‍ കൂടുതലാണ്. അതേസമയം, തൈരില്‍ ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും കൂടിച്ചേര്‍ന്നാല്‍ നിങ്ങളുടെ ഭാരം നിയന്ത്രിക്കാനാകും. ഇത് കഴിക്കുന്നത് നിങ്ങള്‍ക്ക് ദീര്‍ഘനേരം വയറ് നിറഞ്ഞതായി അനുഭവപ്പെടുന്നു. ഇത് ഇടയക്കിടെ ഭക്ഷണം കഴിക്കുന്നത് തടയുകയും അതുവഴി ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു

ഒമേഗ -3 ഫാറ്റി ആസിഡുകളുടെ ഏറ്റവും സമ്പന്നമായ സസ്യ സ്രോതസ്സുകളില്‍ ഒന്നാണ് ചിയ വിത്തുകള്‍. അവ തൈരിനൊപ്പം ചേര്‍ക്കുന്നത് ഈ അവശ്യ കൊഴുപ്പുകളുടെ ഗുണം നല്‍കും. ഇത് ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തെ സഹായിക്കുന്നു. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാം ചിയ വിത്തുകളും തൈരും കഴിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താന്‍ സഹായിക്കും. ‘ഇതിലെ ആന്റിഓക്സിഡന്റുകള്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു, ഇത് നിങ്ങളെ ആരോഗ്യത്തോടെ നിലനിര്‍ത്താനും നിരവധി അസുഖങ്ങള്‍ തടയാനും സഹായിക്കുന്നു.

പാര്‍ശ്വഫലങ്ങള്‍ ചിയ വിത്തുകളും തൈരും ആരോഗ്യകരമാണ്. എന്നാല്‍ ചിയ വിത്തുകളില്‍ നാരുകള്‍ കൂടുതലാണ്. പാലുല്‍പ്പന്നമായ തൈരുമായി സംയോജിപ്പിക്കുമ്പോള്‍, ഇത് ചിലരില്‍ ഗ്യാസ് അല്ലെങ്കില്‍ വയറിളക്കം പോലുള്ള ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതിനാല്‍, ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം (ഐബിഎസ്) പോലുള്ള ദഹന പ്രശ്‌നങ്ങളുള്ള വ്യക്തികള്‍ തൈരിനൊപ്പം ചിയ വിത്ത് കഴിക്കുന്നത് ഒഴിവാക്കണം.

Top