ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ വന്ന ആരോപണങ്ങൾ മലയാള സിനിമ മേഖലയെയും സാംസ്കാരികമേഖലയെയും സാരമായി ബാധിച്ചിട്ടുണ്ട്. വീണ്ടും വ്യത്യസ്ത കോണുകളിൽ നിന്നും ആരോപണങ്ങൾ ഉയർന്നു വരുന്ന സാഹചര്യത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രാഥമിക അന്വേഷണത്തിന് സർക്കാർ തീരുമാനം. സർക്കാരിന്റെ നിയമോപദേശം അനുസരിച്ചായിരിക്കും തുടർ ഘട്ടങ്ങൾ. അന്വേഷണത്തിന് പ്രത്യേക സംഘത്തെയും സർക്കാർ രൂപീകരിക്കും. ആഭ്യന്തര വകുപ്പിനായിരിക്കും എജി യുടെ നിയമോപദേശം. പരാതിയിൽ ഉറച്ചു നിന്നാൽ കേസ് എടുക്കുമെന്നും സർക്കാർ. മുഖ്യമന്ത്രി ഡിജിപിയുമായി ചർച്ച നടത്തി.
വാഴുമോ, വീഴുമോ ?
യുവ നടി രേവതി സമ്പത്തിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അമ്മയുടെ ജനറൽ സെക്രട്ടറി കൂടിയായ നടൻ സിദ്ധിഖിനെതിരെയും പരാതി. സിദ്ധിഖിനെതിരെ കൊച്ചി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയിരിക്കുന്നത്. പോക്സോ ചുമത്തണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, സംവിധായകൻ രഞ്ജിത്തിനെതിരെയും കേസെടുക്കണമെന്ന പരാതി ബംഗാളി നടി ശ്രീലേഖ മിത്ര ഉന്നയിച്ചിരുന്നു. തുടർന്ന് ചലച്ചിത്ര അക്കാദമി സ്ഥാനം രഞ്ജിത്തിന് രാജിവെക്കേണ്ടിയും വന്നിരുന്നു.
Also Read: നടൻ കടന്നുപിടിക്കാൻ ശ്രമിച്ചു: ‘അമ്മ’ക്കെതിരെ നടി ദിവ്യ ഗോപിനാഥ്
സംവിധായകൻ രഞ്ജിത്തിനെതിരെയും, എം എൽ എ യും നടനുമായ മുകേഷിനെതിരെയും ആരോപണങ്ങൾ വന്നതിനു പിന്നാലെ, സിനിമ മേഖലയിലെ അലൻസിയർ, റിയാസ് ഖാൻ എന്നിവരും ആരോപണ കൂട്ടിലുണ്ട്. ഇനിയും എത്ര പേര് ആരോപണ കുരുക്കിലാവും എന്നത് നോക്കി കാണേണ്ടത് തന്നെയാണ്.