നിയന്ത്രണം പിൻവലിച്ചു; പുതിയ ഉപഭോക്താക്കളെ ഉൾപ്പെടുത്താൻ യു.പി.ഐ

യു.പി.ഐ. ഇടപാടുകൾക്കായി പേടിഎം പേമെന്റ് ബാങ്കിനെയായിരുന്നു കമ്പനി ഉപയോഗിച്ചിരുന്നത്

നിയന്ത്രണം പിൻവലിച്ചു; പുതിയ ഉപഭോക്താക്കളെ ഉൾപ്പെടുത്താൻ യു.പി.ഐ
നിയന്ത്രണം പിൻവലിച്ചു; പുതിയ ഉപഭോക്താക്കളെ ഉൾപ്പെടുത്താൻ യു.പി.ഐ

മുംബൈ: ഒൻപതുമാസത്തിനുശേഷം പുതിയ യു.പി.ഐ. ഉപഭോക്താക്കളെ സേവനത്തിന്റെ ഭാഗമായി ഉൾപ്പെടുത്താൻ ഫിൻടെക് കമ്പനിയായ പേടിഎമ്മിന് നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ.) അനുമതി നൽകി. യു.പി.ഐ. ഇടപാടുകൾക്കായി പേടിഎം പേമെന്റ് ബാങ്കിനെയായിരുന്നു കമ്പനി ഉപയോഗിച്ചിരുന്നത്.

പേടിഎം പേമെന്റ് ബാങ്കിൽ കെ.വൈ.സി. നടപടികളിൽ വീഴ്ച കണ്ടെത്തിയതോടെ കഴിഞ്ഞ ജനുവരിയിലാണ് ആർ.ബി.ഐ. പേടിഎമ്മിന് യു.പി.ഐ. ഉപഭോക്താക്കളെ ചേർക്കുന്നതിൽ നിയന്ത്രണം കൊണ്ടുവന്നത്.

പുതിയ ഉപഭോക്താക്കളെ ചേർക്കാൻ അനുമതിയായത് യു.പി.ഐ. വിപണിവിഹിതം കൂടാൻ സഹായകമാകുമെന്ന് കമ്പനി പ്രതീക്ഷ പ്രകടിപ്പിച്ചു. നേരത്തെ, യു.പി.ഐ.യിൽ 13 ശതമാനംവരെ വിപണി വിഹിതമുണ്ടായിരുന്ന പേടിഎമ്മിന് നിയന്ത്രണം വന്നതോടെയിത് ഏഴു ശതമാനമായി ചുരുങ്ങിയിരുന്നു.

Top