CMDRF

വിവാദ ഐഎഎസ് ട്രെയിനി പൂജ ഖേദ്കറിന്റെ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റില്‍ തെറ്റില്ല

വിവാദ ഐഎഎസ് ട്രെയിനി പൂജ ഖേദ്കറിന്റെ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റില്‍ തെറ്റില്ല
വിവാദ ഐഎഎസ് ട്രെയിനി പൂജ ഖേദ്കറിന്റെ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റില്‍ തെറ്റില്ല

പൂനെ: വിവാദ ഐഎഎസ് ട്രെയിനി പൂജ ഖേദ്കറിന്റെ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റില്‍ തെറ്റില്ലെന്ന് കണ്ടെത്തി യശ്വന്ത്‌റാവു ചവാന്‍ മെമ്മോറിയല്‍ ആശുപത്രി. പൂജ ഖേദ്കറിന് ഏഴ് ശതമാനം വൈകല്യമുണ്ടെന്ന് പ്രഖ്യാപിച്ച സര്‍ട്ടിഫിക്കറ്റിന്റെ സാധുത സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ആശുപത്രി ഡീന്‍ ഡോ രാജേന്ദ്ര വേബിളിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചത്. ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണം നടത്തിയത്. എല്ലാ നടപടികളുടെയും അടിസ്ഥാനത്തിലാണ് ആശുപത്രി സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തതെന്നും ആശുപത്രി ജീവനക്കാരുടെ ഭാഗത്തുനിന്ന് പിഴവുകള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും ഡോ വേബിള്‍ വ്യക്തമാക്കി.

ഏഴ് ശതമാനം വൈകല്യ സര്‍ട്ടിഫിക്കേഷന്‍ വിദ്യാഭ്യാസം, തൊഴില്‍ എന്നിവ നേടാന്‍ യോഗ്യമല്ലെന്നും 40 ശതമാനം വൈകല്യമുണ്ടെങ്കില്‍ മാത്രമാണ് ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. വ്യാജ റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ഉള്‍പ്പെടെയുള്ള വഞ്ചനാപരമായ രേഖകള്‍ ഖേദ്കര്‍ സമര്‍പ്പിച്ചുവെന്ന ആരോപണത്തെക്കുറിച്ചുള്ള ആശങ്കകളും ഡോക്ടര്‍ പങ്കുവെച്ചു. ഇത്തരം രേഖകളുടെ ഒറിജിനാലിറ്റി പരിശോധിക്കുന്നതില്‍ ആശുപത്രിയുടെ ചുമതലകളുടെ പരിധിക്കപ്പുറമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Top