CMDRF

വിവാദമായി ഒളിംപിക്‌സ് വനിതാ ബോക്‌സിംഗ് മത്സരം

വിവാദമായി ഒളിംപിക്‌സ് വനിതാ ബോക്‌സിംഗ് മത്സരം
വിവാദമായി ഒളിംപിക്‌സ് വനിതാ ബോക്‌സിംഗ് മത്സരം

പാരിസ്: പാരിസ് ഒളിംപിക്‌സ് ബോക്‌സിംഗ് വേദിയില്‍ ലിംഗ വിവേചന വിവാദം. വനിതകളുടെ 66 കിലോഗ്രാം ബോക്‌സിംഗ് മത്സരത്തിന് പിന്നാലെയാണ് വിവാദമുണ്ടായത്. മത്സരത്തില്‍ പങ്കെടുത്ത അല്‍ജീരിയ താരം ഇമാന്‍ ഖലിഫ് പുരുഷനെന്ന ആരോപണം ഉന്നയിച്ച് മത്സരത്തിലെ എതിരാളിയായ ഇറ്റാലിയന്‍ താരം ഏഞ്ചല കരിനി രംഗത്തെത്തിയതോടെയാണ് വിവാദമുണ്ടായത്. 46 സെക്കന്റില്‍ ഇറ്റാലിയന്‍ താരം മത്സരത്തില്‍ പരാജയപ്പെട്ടു.

മത്സരത്തിനിടെ ഇമാന്‍ ഖലിഫയുടെ ഇടിയേറ്റ് കരിനിയുടെ മൂക്കിന് പരിക്കേല്‍ക്കുകയും ചോരപൊടിയുകയും ചെയ്തു. പരാജയത്തിന് പിന്നാലെ ഇമാനയ്ക്ക് ഹസ്തദാനം നല്‍കാന്‍ കരിനി തയ്യാറായില്ല. മൂക്കിന് പരിക്കേറ്റതിനാല്‍ മത്സരം അവസാനിപ്പിക്കുന്നുവെന്നാണ് താരം പ്രതികരിച്ചത്. എപ്പോഴും ബോക്‌സിംഗ് റിംഗില്‍ ആത്മാര്‍ത്ഥമായാണ് മത്സരിച്ചത്. എന്നാല്‍ ഇത്തവണ തനിക്ക് മത്സരം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഇതാദ്യമായാണ് ഇത്തരമൊരു അനുഭവമെന്നും കരിനി പറഞ്ഞു.

വിവാദങ്ങള്‍ക്കിടയിലും താന്‍ പാരിസിലെത്തിയത് സ്വര്‍ണ മെഡല്‍ നേടാനാണെന്ന് ഇമാന്‍ ഖലിഫ് ബിബിസി സ്‌പോര്‍ട്ടിനോട് പ്രതികരിച്ചു. 2023ലെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മത്സരത്തിന് മുമ്പായി ഇമാനെ ഖലിഫിനെ വിലക്കിയിരുന്നു. ഹോര്‍മോണുകളുടെ അളവിലെ മാറ്റമാണ് താരത്തിന്റെ അന്നത്തെ വിലക്കിന് കാരണമായത്. എന്നാല്‍ പാരിസ് ഒളിംപിക്‌സിന് ഇമാനെയ്ക്ക് യോഗ്യത ലഭിച്ചു. ഇമാനയും കരിനിയും വര്‍ഷങ്ങളായി അന്താരാഷ്ട്ര വേദിയില്‍ മത്സരിക്കുന്നതാണെന്ന് ഒളിംപിക്‌സ് അധികൃതര്‍ പ്രതികരിച്ചു.

Top