CMDRF

ഫോണിന്റെ ഡിസ്‌പ്ലേ മാറ്റിയതില്‍ തര്‍ക്കം; കടയിലേക്ക് ഗുണ്ട് എറിഞ്ഞ യുവാവ് പിടിയില്‍

ഫോണിന്റെ ഡിസ്‌പ്ലേ മാറ്റിയതില്‍ തര്‍ക്കം; കടയിലേക്ക് ഗുണ്ട് എറിഞ്ഞ യുവാവ് പിടിയില്‍
ഫോണിന്റെ ഡിസ്‌പ്ലേ മാറ്റിയതില്‍ തര്‍ക്കം; കടയിലേക്ക് ഗുണ്ട് എറിഞ്ഞ യുവാവ് പിടിയില്‍

മലപ്പുറം: ഫോണിന്റെ ഡിസ്പ്ലേ മാറ്റിയത് ശരിയായില്ലെന്ന ആരോപണത്തില്‍ കടക്കുനേരെ ഗുണ്ട് കത്തിച്ച് എറിഞ്ഞ യുവാവ് പിടിയില്‍. പെരിന്തല്‍മണ്ണ വലിയങ്ങാടി സ്വദേശി കണ്ണംതൊടി അബൂബക്കര്‍ സിദ്ദീഖിനെയാണ് (35) അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകീട്ടാണ് സഭവം. പെരിന്തല്‍മണ്ണയിലെ ഊട്ടി റോഡിലെ ‘സ്മാര്‍ട്ട് മൊബൈല്‍സ്’ എന്ന മൊബൈല്‍ ഫോണ്‍ കടക്കുനേരെയാണ് യുവാവ് ഗുണ്ടെറിഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ചത്. മൊബൈല്‍ ഫോണിന്റെ ഡിസ്‌പ്ലേ മാറ്റിയത് ശരിയായില്ലെന്ന് പറഞ്ഞാണ് ഗുണ്ട് കത്തിച്ചെറിഞ്ഞത്. കൈയില്‍ കല്ലെടുത്ത് വച്ചുകൊണ്ട് കട അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. മഞ്ചേരി ഏലായി വീട്ടില്‍ നൗഫലിന്റെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Top