കാലത്തിനൊപ്പം കോലവും മാറണമെന്നാണല്ലോ, പണ്ടുകാലത്തെ ഭക്ഷണങ്ങള്‍ വളരെയധികം സ്വാദുള്ളവയായിരുന്നു. അതിനുള്ള ഒരു പ്രധാന കാരണം പണ്ടുകാലങ്ങളില്‍ നാം മണ്പാത്രങ്ങളിലായിരുന്നു ഭക്ഷണം പാകം ചെയ്യാറുള്ളത് എന്നുള്ളത് കൊണ്ടുതന്നെയാണ് . പുതിയ രീതിയില്‍ നോണ്‍സ്റ്റിക് പാത്രങ്ങള്‍ വിപണിയിലിറങ്ങിയപ്പോള്‍ എല്ലാവരും അവ ഉപയോഗിക്കാന്‍ തുടങ്ങി . എന്നാല്‍ നാട്ടില്‍പുറങ്ങളില്‍ ഇപ്പോഴും മണ്‍പാത്രങ്ങള്‍ ഉപയോഗിച്ചു മീന്‍കറിയും മറ്റും പാചകം ചെയ്യുന്നുണ്ട്. മണ്‍പാത്രത്തില്‍ വിഭവങ്ങള്‍ തയ്യാറാക്കുന്നത് കൊണ്ട് രുചി മാത്രമല്ല ലഭിക്കുന്നത് അവ ആരോഗ്യപരമായ ഗുണങ്ങളും നല്‍കുന്നുണ്ട്. മണ്‍പാത്ര പാചകം കൊണ്ടുതന്നെ നാം കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ സഹായകവുമാണ്. അതുപോലെതന്നെ പോഷക ഗുണം കുറയുന്നില്ലെന്നതാണ് മണ്‍പാത്രത്തിലെ പാചകം കൊണ്ടുള്ള പ്രധാന ഗുണം. എപ്പോഴും മണ്‍പാത്രങ്ങള്‍ ശ്രദ്ധിച്ചു വാങ്ങുക. കാണാന്‍ ഭംഗി കുറയുമെങ്കിലും മണ്പാത്രങ്ങള്‍ ഉപയോഗിച്ചുള്ള രീതി ഏറെ ഗുണം ചെയ്യുന്നു.
മണ്‍പാത്രങ്ങളില്‍ ഭക്ഷണങ്ങള്‍ പാചകം ചെയ്യുമ്‌ബോള്‍ എണ്ണ അമിതമായി ഉപയോഗിക്കേണ്ടിവരുന്നില്ല. അതുകൊണ്ടുതന്നെ പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നും നമുക്ക് രക്ഷ നേടാം. ഇപ്പോള്‍ മനുഷ്യനനുഭവിക്കുന്ന പ്രധാന പ്രശ്നം എണ്ണകള്‍ ഉപയോഗിച്ചുള്ള ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുന്നു എന്നതാണല്ലോ. വെള്ളവും എണ്ണയും കൂടുതല്‍ ചേര്‍ത്ത് ഗുണനിലവാരവും സ്വാദും കുറയില്ലെന്നതാണ് മറ്റൊരു ഗുണം. എണ്ണ കുറവായതു കൊണ്ടു തന്നെ അസുഖങ്ങളും അമിത വണ്ണവുമെല്ലാം ഒഴിവാക്കാന്‍ ഇത്തരം പാചകരീതി ഏറെ സഹായിക്കുന്നു. അത് കൊണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ ക്രമാതീതമായി കുറക്കാനും സഹായിക്കും. പാചകം ചെയ്യുന്നതിന് പണ്ടു കാലത്ത് നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍ പോലെയുള്ളവയല്ല, ഉപയോഗിച്ചിരുന്നത്. മണ്‍പാത്രങ്ങളായിരുന്നു, പലതും കാലം പോകുന്തോറും മാറ്റങ്ങള്‍ വരുന്നതിന് അനുസരിച്ച് മണ്‍പാത്രങ്ങള്‍ പുതിയ പാത്രങ്ങളിലേയ്ക്കു വക മാറി. ഇപ്പോഴും നാം പലരും മീന്‍കറിയും മറ്റും മണ്‍പാത്രത്തിലാണ് പാചകം ചെയ്യാറ്. ഇത്തരം പാചകം സ്വാദു നല്‍കുമെന്നതാണ് പ്രധാന ഗുണമായി നാം കരുതുന്നത്. എന്നാല്‍ ഇതിനപ്പുറവും പല ഗുണങ്ങളുമുണ്ടെന്നതാണ് വാസ്തവം.
എന്നാല്‍ മണ്‍പാത്രത്തില്‍ വിഭവങ്ങള്‍ തയ്യാറാക്കുന്നത് രുചി മാത്രമല്ല, ആരോഗ്യപരമായ ഗുണങ്ങളും നല്‍കുന്നുണ്ട്. ശാരീരികമായ ആരോഗ്യത്തിന് മറ്റേതു പാത്രങ്ങളേക്കാളും മണ്‍പാത്രങ്ങളാണ് ഗുണകരമെന്നു വേണം, പറയാന്‍. മണ്‍പാത്രത്തില്‍ മീന്‍ കറി മാത്രമല്ല, എന്തു കറി പാകം ചെയ്താലും ഗുണം ഇരട്ടിയ്ക്കും. സ്വാദു മാത്രമല്ല, ആരോഗ്യ ഗുണങ്ങളും വര്‍ദ്ധിപ്പിയ്ക്കാന്‍ മണ്‍പാത്ര പാചകം സഹായിക്കും.. കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിയ്ക്കാന്‍ മണ്‍പാത്ര പാചകം സഹായിക്കും. മണ്‍പാത്ര പാചകം നല്‍കുന്ന ആരോഗ്യ ഗുണങ്ങളെക്കുറിച്ചറിയൂ, രുചി കൂടുമെന്നത് മാത്രമല്ല, ഇത്തരം പാചകവും വിഭവങ്ങളും നല്‍കുന്ന ഗുണമെന്ന് അറിയൂ. ഭക്ഷണത്തിന്റെ പോഷക ഗുണം കുറയുന്നില്ലെന്നതാണ് മണ്‍പാത്രത്തിലെ പാചകം കൊണ്ടുള്ള ഗുണം. ഇതില്‍ ഭക്ഷണം പാകം ചെയ്യുമ്പോൾ ഉണ്ടാവുന്ന ആവി ഈ പാത്രത്തിലെ വിഭവങ്ങളിലേയ്ക്കു തന്നെ ആഗിരണം ചെയ്യപ്പെടുന്നു. ഇതാണ് രുചിയും ഗുണവും കുറയ്ക്കാതിരിയ്ക്കാന്‍ സഹായിക്കുന്ന ഒരു പ്രധാന ഗുണം.
പാചകത്തിന് ഉപയോഗിയ്ക്കുന്ന പാത്രങ്ങള്‍ക്കായി ഉപയോഗിയ്ക്കുന്ന മണ്ണ്, അതായത് കളിമണ്ണ് പലതരം പോഷകങ്ങളാല്‍ നിറഞ്ഞതാണ്. ഇതില്‍ വൈറ്റമിന്‍ ബി12, കാല്‍സ്യം, ഫോസ്ഫറസ്, അയേണ്‍, മഗ്‌നീഷ്യം എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ആരോഗ്യത്തെ സഹായിക്കുന്നവയാണ്. മണ്‍പാത്രങ്ങള്‍ക്കുപയോഗിയ്ക്കുന്ന മണ്ണ് ആല്‍ക്കലൈന്‍ സ്വഭാവമുള്ളതാണ്. ഇതുകൊണ്ടു തന്നെ ശരീരത്തിലെ അസിഡിറ്റി കുറയ്ക്കാനും അസിഡിറ്റിയുള്ള ഭക്ഷണങ്ങളുടെ അസിഡിറ്റി കുറയ്ക്കാനുമെല്ലാം ഏറെ നല്ലതാണ്. ഇത് വയറ്റിലെ അസിഡിറ്റി, ഗ്യാസ് പ്രശ്നങ്ങളും അസിഡിറ്റി കൂടി കുടലില്‍ വ്രണം വരുന്നതുമെല്ലാം തടയുന്നു. വയറ്റിലെ അസിഡിറ്റി ഒരു പരിധിയില്‍ കവിഞ്ഞു കൂടുന്നത് കുടല്‍ ക്യാന്‍സറിന് പോലും ഇടയാക്കുന്ന ഒന്നാണ്. ഭക്ഷണത്തിലെ അസിഡിറ്റി കുറയ്ക്കുന്നതു വഴി ഭക്ഷണം കൂടുതല്‍ രുചികരമാകുകയും ചെയ്യുന്നു.