തൃശൂര്‍; പൊലീസ് അക്കാദമിയില്‍ വച്ച് വനിത ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ പൊലീസ് ഓഫിസര്‍ക്ക് സസ്പെന്ഷന്. ആംഡ് റിസര്‍വ് ഇന്‍സ്പെക്ടര്‍ കെ.പ്രേമനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
അക്കാദമി ഓഫിസില്‍ രണ്ടു തവണ അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി വനിത ഉദ്യോഗസ്ഥ നല്കിയ പരാതിയില്‍ വിയ്യൂര്‍ പൊലീസ് കേസെടുത്തു. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ പ്രേമനെതിരെ ചുമത്തി.