യുഎൻ കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി; അമേരിക്കയും ഇ​ന്ത്യ​യും പങ്കെടുത്തില്ല

ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ചൂ​ടേ​റി​യ ദി​വ​സ​ത്തി​നും മാ​സ​ങ്ങ​ൾ​ക്കും വ​ർ​ഷ​ത്തി​നു​മാ​ണ് ലോ​കം സാ​ക്ഷ്യം വ​ഹി​ച്ച​തെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ൻറോ​ണി​യോ ഗു​ട്ടെ​റ​സ്

യുഎൻ കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി; അമേരിക്കയും ഇ​ന്ത്യ​യും പങ്കെടുത്തില്ല
യുഎൻ കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി; അമേരിക്കയും ഇ​ന്ത്യ​യും പങ്കെടുത്തില്ല

ബ​കു: ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ 29ാമ​ത് വാ​ർ​ഷി​ക കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടിക്ക് തുടക്കമായി. അ​സ​ർ​ബൈ​ജാ​ൻ ത​ല​സ്ഥാ​ന​മാ​യ ബ​കു​വി​ലാണ് ഉച്ചകോടി നടക്കുന്നത്. അതേ സമയം അമേരിക്ക അടക്കം പല ലോക രാജ്യങ്ങളും ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്നി​ല്ലെ​ന്നാ​ണ് വിവരം.

ഇ​ന്ത്യ​യു​ടെ​യും ഇ​ന്തോ​നേ​ഷ്യ​യു​ടെ​യും രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​രും പ​ങ്കെ​ടു​ക്കു​ന്നി​ല്ല. കാ​ർ​ബ​ൺ പു​റ​ന്ത​ള്ളി ഏ​റ്റ​വും കൂ​ടു​ത​ൽ മ​ലി​നീ​ക​ര​ണ​മു​ണ്ടാ​ക്കു​ന്ന 13 രാ​ജ്യ​ങ്ങ​ളാ​ണ് ഉ​ച്ച​കോ​ടി​യി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ന്ന​ത്.

Also Read: ട്രംപിന്റെ വരവോടെ പുതിയൊരു പരിവർത്തനത്തിന് തയ്യാറെടുത്ത് പാശ്ചാത്യലോകം

ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ലി​നീ​ക​ര​ണ​മു​ണ്ടാ​ക്കു​ന്ന അമേരിക്കയും ചൈ​ന​യും ഫ്രാ​ൻ​സു​മൊ​ന്നും ഉ​ച്ച​കോ​ടി​ക്കെ​ത്തി​യി​ട്ടി​ല്ലെ​ന്ന് ബെ​ലാ​റ​സ് പ്ര​സി​ഡ​ൻറ് അ​ല​ക്സാ​ണ്ട​ർ ലു​കാ​ഷെ​ങ്കോ അറിയിച്ചു. അ​തേ​സ​മ​യം, 2035ഓ​ടെ മ​ലി​നീ​ക​ര​ണം 81 ശ​ത​മാ​നം കു​റ​ക്കു​ക​യാ​ണ് ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി കെ​യ​ർ സ്റ്റാ​ർ​മ​ർ ഉ​ച്ച​കോ​ടി​യി​ൽ പ്ര​ഖ്യാ​പി​ച്ചു.

ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ചൂ​ടേ​റി​യ ദി​വ​സ​ത്തി​നും മാ​സ​ങ്ങ​ൾ​ക്കും വ​ർ​ഷ​ത്തി​നു​മാ​ണ് ലോ​കം സാ​ക്ഷ്യം വ​ഹി​ച്ച​തെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ൻറോ​ണി​യോ ഗു​ട്ടെ​റ​സ് പ​റ​ഞ്ഞു. പ​രി​സ്ഥി​തി സൗ​ഹൃ​ദ ഊ​ർ​ജ വി​പ്ല​വം ന​ട​ക്കു​ന്നു​ണ്ടെ​ന്നും ഒ​രു ഗ്രൂ​പ്പി​നും ബി​സി​ന​സി​നും സ​ർ​ക്കാ​റി​നും ഇ​ത് ത​ട​യാ​ൻ ക​ഴി​യി​ല്ലെ​ന്നും ഡോ​ണ​ൾ​ഡ് ട്രം​പ് വീ​ണ്ടും അമേരിക്കൻ പ്ര​സി​ഡ​ന്റാ​വു​ന്ന​തി​നെ പ​രാ​മ​ർ​ശി​ക്കാ​തെ ഗു​ട്ടെ​റ​സ് വ്യ​ക്ത​മാ​ക്കി.

Top