കോപ്പ അമേരിക്ക: ‘നാളെ’ അര്‍ജന്റീനയുടെ എതിരാളികള്‍ കാനഡ

കോപ്പ അമേരിക്ക: ‘നാളെ’ അര്‍ജന്റീനയുടെ എതിരാളികള്‍ കാനഡ

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിനും യൂറോ കപ്പിനും പുറമെ ആരാധകര്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കാന്‍ നാളെ മുതല്‍ കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് അമേരിക്കയില്‍ തുടക്കമാകും. അമേരിക്കയിലെ 14 വേദികളിലായി നടക്കുന്ന ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ നാളെ നിലവിലെ ചാമ്പ്യന്മാരായ ലിയോണല്‍ മെസിയുടെ അര്‍ജന്റീന കാനഡയെ നേരിടും.

നാലു വര്‍ഷം മുമ്പ് ലിയോണല്‍ മെസിയെന്ന ഇതിഹാസത്തെ പൂര്‍ണതയിലേക്ക് നയിച്ചത് കോപ്പയിലെ കിരീടധാരണമായിരുന്നു. ക്ലബ്ബ് തലത്തില്‍ നേടാവുന്നതെല്ലാം നേടിയിട്ടും രാജ്യാന്തര കിരീടമില്ലെന്ന പാപക്കറ മൂന്നുവര്‍ഷം മുന്‍പ് മാരക്കാനയില്‍ ബ്രസീലിനെ വീഴ്ത്തി നേടിയ കോപ്പ അമേരിക്കയോടെ മെസി കഴുകി കളഞ്ഞു. കോപ്പ നിറച്ച ഭാഗ്യംപോലെ പിന്നാലെ ഫൈനിസിമയിലും ലോകകപ്പിലും മെസിയും അര്‍ജന്റീനയും മുത്തമിട്ടു.

Top