കോപ്പ അമേരിക്ക: ക്വാര്‍ട്ടര്‍ നിലനിര്‍ത്തി ഇക്വഡോര്‍, ജമൈക്കയ്‌ക്കെതിരെ 3-1ന്റെ വിജയം

കോപ്പ അമേരിക്ക: ക്വാര്‍ട്ടര്‍ നിലനിര്‍ത്തി ഇക്വഡോര്‍, ജമൈക്കയ്‌ക്കെതിരെ 3-1ന്റെ വിജയം

ലാസ് വേഗസ് : കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ക്വാര്‍ട്ടര്‍ സാധ്യതകള്‍ നിലനിര്‍ത്തി ഇക്വഡോര്‍ ലാസ് വേഗസില്‍ നടന്ന ഗ്രൂപ്പ് ബി മത്സരത്തില്‍ ജമൈക്കയ്ക്കെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് ഇക്വഡോര്‍ നേടിയത്. ഇക്വഡോറിനായി കെന്‍ഡി പേസ് (49, പെനാല്‍റ്റി), അലന്‍ മിന്‍ഡ (91) എന്നിവരാണു ഗോളുകള്‍ നേടിയത് 13-ാം മിനിറ്റില്‍ ജമൈക്ക താരം കെസി പാമറുടെ സെല്‍ഫ് ഗോളും ഇക്വഡോറിനു തുണയായി.

രണ്ടാം പകുതിയില്‍ 54-ാം മിനിറ്റില്‍ മിച്ചേല്‍ അന്റോണിയോവാണ് ജരമെക്കയുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. ജയത്തോടെ മൂന്നു പോയിന്റുമായി ഇക്വഡോര്‍ മൂന്നാം സ്ഥാനത്തെത്തി ആദ്യ മത്സരത്തില്‍ വെനസ്വേലയോട് 2-1ന് ഇക്വഡോര്‍ തോറ്റിരുന്നു. രണ്ടാം തോല്‍വി ഏറ്റുവാങ്ങിയ ജമൈക്ക ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായി 13-ാം മിനിറ്റില്‍ ഇക്വഡോര്‍ താരം പിയറൊ ഹിന്‍കാപിയുടെ ക്രോസ് ജമൈക്കയുടെ കെസി പാമറുടെ കാലില്‍ തട്ടി വലയിലെത്തിയാണ് ഇക്വഡോര്‍ ആദ്യം മുന്നിലെത്തിയത്.

ഗ്രിഗറി ലേയുടെ ഹാന്‍ഡ് ബോളില്‍ ലഭിച്ച പെനല്‍റ്റി കിക്ക് മുതലാക്കി ഇക്വഡോര്‍ ഗോള്‍ നേട്ടം രണ്ടാക്കി ഉയര്‍ത്തി രണ്ടാം പകുതിയില്‍ ഏതന്‍ പിന്നോക്കിന്റെ ശ്രമത്തിനൊടുവിലാണ് ടൂര്‍ണമെന്റില്‍ ജമൈക്കയുടെ ആദ്യ ഗോള്‍ പിറന്നത്. പിന്നോക്കിന്റെ നീക്കം ബ്ലോക്ക് ചെയ്‌തെങ്കിലും റീബൗണ്ടില്‍ മിച്ചല്‍ അന്റോണിയോ ലക്ഷ്യം കാണുകയായിരുന്നു. മത്സരത്തിന്റെ അധികസമയത്ത് അലന്‍ മിന്‍ഡ ഇക്വഡോറിനായി മൂന്നാം ഗോള്‍ സ്വന്തമാക്കി.

Top