CMDRF

കോപ്പ അമേരിക്ക: കലാശപ്പോരാട്ടം

കോപ്പ അമേരിക്ക: കലാശപ്പോരാട്ടം
കോപ്പ അമേരിക്ക: കലാശപ്പോരാട്ടം

ഫ്‌ലോറിഡ: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ജേതാക്കളെ നാളെ പുലര്‍ച്ചെ അറിയാം. ഫ്‌ലോറിഡയിലെ മയാമി ഗാര്‍ഡന്‍സിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ നിലവിലെ ജേതാക്കളായ അര്‍ജന്റീന, 2001ലെ ചാംപ്യന്മാരായ കൊളംബിയയെ നേരിടും. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 5.30നാണ് ഫൈനല്‍. ഇന്ത്യയില്‍ മത്സരം തത്സമയ സംപ്രേഷണമില്ല. ലൈവ് സ്ട്രീമിംഗിലും ഇന്ത്യയില്‍ മത്സരം കാണാന്‍ വഴിയില്ലെങ്കിലും വിപിഎന്‍ വഴി നിരവധി വെബ്‌സൈറ്റുകള്‍ മത്സരത്തിന്റെ ലൈവ് സ്ട്രീമിംഗ് നടത്തുന്നുണ്ട്. ഇതുവഴി ആരാധകര്‍ക്ക് മത്സരം കാണാനാകും.

ടൂര്‍ണമെന്റില്‍ അര്‍ജന്റീന ആദ്യമായി ശക്തരും ഫോമിലുള്ളവരുമായ എതിരാളികളെ നേരിടുന്നു എന്നതാണ് നാളത്തെ പോരാട്ടത്തിന്റെ പ്രത്യേകത. 23 വര്‍ഷത്തിനുശേഷമാണ് കൊളംബിയ കോപ്പ അമേരിക്ക ഫൈനലില്‍ കളിക്കുന്നത്. അന്താരാഷ്ട്ര ഫുട്‌ബോളിലെ അവസാന മത്സരത്തിനാണ് അര്‍ജന്റീനയുടെ ഏഞ്ചല്‍ ഡി മരിയ നാളെ ഇറങ്ങുന്നത്. കിരീട വരള്‍ച്ചയില്‍ നിന്നും അര്‍ജന്റീനയെ വിശ്വവിജയികളാക്കിയാണ് ഡി മരിയയുടെ പടിയിറക്കം. അതുകൊണ്ട് തന്നെ കിരീടത്തോടെ ഡി മരിയക്ക് യാത്രയയപ്പ് നല്‍കാനാണ് അര്‍ജന്റീന ഇറങ്ങുന്നത്.

Top