CMDRF

ചെലവ് ചുരുക്കൽ; പ്രവാസി ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു

കുവൈത്ത് എയർവേയ്സ്, ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി സുപ്രധാന തീരുമാനവുമായി രംഗത്ത്.

ചെലവ് ചുരുക്കൽ;                                     പ്രവാസി ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു
ചെലവ് ചുരുക്കൽ;                                     പ്രവാസി ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു

കുവൈത്ത് സിറ്റി: കുവൈത്ത് എയർവേയ്സ്, തങ്ങളുടെ ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി സുപ്രധാന തീരുമാനവുമായി രംഗത്ത്. അതേസമയം പ്രവാസി ജീവനക്കാരെയും വിരമിക്കൽ പ്രായം കഴിഞ്ഞ ശേഷവും ജോലിയിൽ തുടരുന്നവരെയും പിരിച്ചുവിടാനൊരുങ്ങുകയാണ് കമ്പനി.

തീരുമാനം സർക്കാർ നയത്തിന്റെ ഭാഗം

അതേസമയം കുവൈത്തിൽ ഏറ്റവും അധികം ജീവനക്കാരുള്ള കമ്പനികളിലൊന്നാണ് കുവൈത്ത് എയർവേയ്സ്. തങ്ങളുടെ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതിനും തൊഴിൽശക്തി കാര്യക്ഷമമാക്കുന്നതിനും രാജ്യത്ത് തൊഴിലില്ലായ്മ കുറയ്ക്കുന്നതിനുള്ള സർക്കാർ നയത്തിൻറെ ഭാഗമായാണ് തീരുമാനമെന്ന് എയർലൈൻ അറിയിച്ചു. അതേസമയം നേരത്തെ കുവൈത്ത് എയർവേയ്സ് സാങ്കേതിക വൈദഗ്ധ്യമുള്ള വിരമിച്ച ജീവനക്കാരെ നിയമിച്ചിരുന്നു.

Also Read; ഹാജർ; രേഖപ്പെടുത്താത്തവരുടെ ശമ്പളത്തിൽ നിന്നും പിഴ ഈടാക്കും

കൂടാതെ പിരിച്ചുവിടൽ നടപടി ഇവരെ വളരെയധികം ബാധിക്കും. അതേസമയം സർക്കാർ ഉടമസ്ഥതയിലുള്ള കുവൈത്ത് എയർവേയ്സ്, രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്ന് കുവൈത്ത് എയർവേയ്സ് വ്യക്തമാക്കി.

Top