ഹൈദരാബാദ്: കടുത്ത ചുമയും ശ്വാസ തടസവുംമൂലം തെലങ്കാനയിൽ 30 വിദ്യാർത്ഥികൾ ആശുപത്രിയിൽ. ഉച്ച കഴിഞ്ഞതോടെ വിദ്യാർത്ഥികൾക്ക് കടുത്ത ചുമയും ശ്വാസ തടസവും അനുഭവപ്പെടുകയായിരുന്നു. പെഡ്ഡപ്പള്ളി സർക്കാർ ആശുപത്രിയിലാണ് വിദ്യാർഥികളെ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ സമീപത്തുള്ള കൃഷിയിടങ്ങളിൽ കീടനാശിനി പ്രയോഗിച്ചിരുന്നു. ഇതോണോ കാരണം എന്നതും സംശയിക്കുന്നുണ്ട്.
ജില്ലാ മെഡിക്കൽ ഓഫീസർ പ്രമോദ് കുമാർ ഉൾപ്പെടെ ആരോഗ്യ വകുപ്പിലെയും വിദ്യാഭ്യാസ വകുപ്പിലെയും ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി വിദ്യാർത്ഥികളെ സന്ദർശിച്ചു. അതേസമയം, ആരോഗ്യ പ്രശ്നങ്ങൾ ഭക്ഷ്യവിഷബാധയെ തുടർന്നുള്ളതല്ലെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.