CMDRF

‘പുരോഗമന പ്രോസിക്യൂട്ടര്‍’ ബൈഡൻ്റെ പിൻഗാമി; കമലയെ അംഗീകരിക്കാൻ അമേരിക്ക തയ്യാറാകുമോ?

‘പുരോഗമന പ്രോസിക്യൂട്ടര്‍’ ബൈഡൻ്റെ പിൻഗാമി; കമലയെ അംഗീകരിക്കാൻ അമേരിക്ക തയ്യാറാകുമോ?
‘പുരോഗമന പ്രോസിക്യൂട്ടര്‍’ ബൈഡൻ്റെ പിൻഗാമി; കമലയെ അംഗീകരിക്കാൻ അമേരിക്ക തയ്യാറാകുമോ?

രിത്രത്തിലിന്നേവരെ ഒരു വനിതയ്ക്ക് വഴി മാറികൊടുക്കാത്ത അമേരിക്കന്‍ ഭരണകൂടത്തില്‍ പുതുചരിത്രം കുറിക്കാനുള്ള ടിക്കറ്റാണ് കമല ഹാരിസ് എന്ന ഇന്ത്യന്‍ വംശജയ്ക്ക് ലഭിച്ചിരിക്കുന്നത്. ‘പുരോഗമന പ്രോസിക്യൂട്ടര്‍’ സ്വയം അങ്ങനെ വിശേഷിപ്പിക്കാനാണ് അവര്‍ക്കിഷ്ടം. വിമര്‍ശനങ്ങളുടെ നെറുകയില്‍ നിന്ന് സ്വയം പിന്‍വാങ്ങിയ ജോ ബൈഡന്‍, ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വത്തിലേക്ക് നിലവിലെ വൈസ് പ്രസിഡന്റും കറുത്ത വംശജയുമായ കമലയെ പിന്തുണയ്ക്കുമ്പോള്‍ അമേരിക്കയുടെ വംശീയ ബോധങ്ങള്‍ കൂടിയാണ് തച്ചുടയ്ക്കപ്പെടുന്നത്. ദശാബ്ദങ്ങളായി സാക്ഷ്യംവഹിക്കാത്ത രാഷ്ട്രീയാന്തരീക്ഷത്തിലേക്കാണ് യു എസ് തിരഞ്ഞെടുപ്പ് എത്തിയിരിക്കുന്നത്.

അമേരിക്കയിലെ രണ്ട് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒന്നിന്റെ പ്രസിഡന്‍ഷ്യല്‍ നോമിനി സ്ഥാനത്തേക്കെത്തിപ്പെടുന്നവരെ തുണയ്ക്കുന്ന ഗോള്‍ഡന്‍ ടിക്കറ്റുകളില്‍ ഒന്നാണ് കുടുംബപ്പേര്. കരുത്തരായ രാഷ്ട്രീയ നേതാക്കളുടെ പാത പിന്തുടര്‍ന്ന് എതിരാളികളെ തൂത്തുവാരി കളംനിറയുന്ന നായകനായി വളരുക. ബുഷ് പ്രസിഡന്റുമാരും ജോ ബൈഡനും ഈ പാതയെ പുണര്‍ന്നവരാണ്. സ്വന്തം പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ത്തന്നെ പ്രചാരണം നടത്തി പിന്തുണ നേടിയെടുക്കുന്ന രീതിയാണ് അമേരിക്കയില്‍ പൊതുവെ അവലംബിക്കുന്നത്.

എന്നാല്‍ ഗോഡ് ഫാദറോ രാഷ്ട്രീയ പിന്മുറക്കാരോ ഇല്ലാതെ വളര്‍ന്നു വന്ന ബരാക് ഒബാമയും ഡൊണാള്‍ഡ് ട്രംപുമാണ് മറു ഭാഗത്ത്. ഈ നിരയിലേക്കുള്ള ആദ്യ ചുവടുവെയ്പാണ് കമല ഹാരിസും നടത്തിയിരിക്കുന്നത്. ബൈഡന്റെ പിന്മാറ്റത്തിലൂടെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയാകാന്‍ നറുക്ക് വീണ കമല ഹാരിസിനെ രൂപപ്പെടുത്തിയ രാഷ്ട്രീയം കാലിഫോര്‍ണിയയുടേതായിരുന്നു. 1990-കളിലെ രാഷ്ട്രീയ പോര്‍മുഖത്ത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സംസ്ഥാനത്തെ ശക്തി കേന്ദ്രമായിരുന്നു കമല.

പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ് എന്നിവയില്‍ വിദ്യാഭ്യാസം നേടിയ കമല നിയമബിരുദവും നേടിയിട്ടുണ്ട്. എന്നും സാമൂഹ്യ- രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു കമല. പരമ്പരാഗതമായി അവഗണിക്കപ്പെട്ടവര്‍ക്ക് വേണ്ടിയായിരുന്നു അവര്‍ ശബ്ദിച്ചിരുന്നത്. സൗജന്യ വിദ്യാഭ്യാസം, സമഗ്ര ആരോഗ്യപരിരക്ഷ തുടങ്ങിയവയ്ക്കായി കമല ശബ്ദിച്ചു. അത് തന്നെയായിരുന്നു തെരഞ്ഞെടുപ്പുകളിലും മറ്റും അവര്‍ക്ക് അനുകൂലമായത്.

1989 ല്‍ ഓക്‌ലന്‍ഡില്‍ ഡിസ്ട്രിക്ട് അറ്റോര്‍ണിയായി. സാന്‍ ഫ്രാന്‍സിസ്‌കോയുടെ ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ഈ സ്ഥാനത്തെത്തുന്ന ആദ്യ കറുത്തവര്‍ഗ്ഗക്കാരിയായിരുന്നു അവര്‍. 2014 ല്‍ അഭിഭാഷകനായ ഡഗ് എംഹോഫിനെ വിവാഹം കഴിച്ചു. 2016 ല്‍ യു.എസ് സെനറ്റിലെത്തുമ്പോള്‍ ആ പദവിയിലെത്തുന്ന ആദ്യ ഏഷ്യന്‍ വംശജയുമാണവര്‍. യുവാക്കള്‍ക്കിടയിലും കറുത്തവര്‍ഗക്കാരായ വോട്ടര്‍മാര്‍ക്കിടയിലും കമലയ്ക്ക് സാധീനമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

ദേശീയതലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി, കഴിവുതെളിയിച്ച കമലയ്ക്ക് ശതകോടീശ്വരന്മാരുടെയും പ്രധാന നേതാക്കളുടെയുമടക്കം വലിയ പിന്തുണയുണ്ട്. ട്രംപിന്റെ പരാജയം മാത്രം ലക്ഷ്യംവെയ്ക്കുന്ന നേതാക്കള്‍ക്ക് മുന്നില്‍ കമല ഹാരിസ് കഴിവുറ്റ മത്സരാര്‍ഥിയാണ്. ഏറ്റെടുത്ത മേഖലകളിലെല്ലാം വൈദഗ്ധ്യം തെളിയിച്ച കമല, ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഭാവി വാഗ്ദാനമായിരുന്നു.

വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും അതേ നാണയത്തില്‍ മറുപടി കൊടുക്കുന്ന കമല ട്രംപിന്റെ കടുത്ത വിമര്‍ശക കൂടിയാണ്. യു എസ് വൈസ് പ്രസിഡന്റായ ആദ്യ വനിതയില്‍ നിന്ന് അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി കമല വരുമ്പോള്‍ അതുള്‍ക്കൊള്ളാനുള്ള മാനസികാവസ്ഥയിലേക്ക് അമേരിക്ക വളര്‍ന്നിട്ടുണ്ടോ എന്ന ചോദ്യവും പ്രസക്തമാണ്.

REPORT: MINNU WILSON

Top