ലഖ്നൗ: ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപിയുടെ തലസ്ഥാനമായ ലഖ്നൗവിലാണ് നൈറ്റ് സഫാരി നിര്‍മിക്കുക. നൈറ്റ് സഫാരി രാജ്യത്തെയും ലോകത്തെയും പ്രകൃതിസ്നേഹികള്‍ക്ക് പുതിയ ലക്ഷ്യസ്ഥാനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ അഞ്ചാമത്തെ നൈറ്റ് സഫാരി ആയിരിക്കും ലഖ്‌നൗവില്‍ ഒരുങ്ങുന്നത്. കുക്രയില്‍ നൈറ്റ് സഫാരി പാര്‍ക്കിന്റെയും മൃഗശാലയുടെയും മാര്‍ഗരേഖ ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. 2026 ജൂണില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read:റഷ്യൻ ആക്രമണം ഭയന്ന് എംബസി പൂട്ടി ഓടി അമേരിക്ക, ദീർഘദൂര മിസൈൽ പ്രയോഗിച്ചതിന് ‘പണി’ ഇരന്നുവാങ്ങി
72 ശതമാനം പ്രദേശത്തും പച്ചപ്പ് വികസിപ്പിക്കണമെന്നും സൗരോര്‍ജ പദ്ധതികള്‍ക്കും ഇവിടെ സ്ഥാനം നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നൈറ്റ് സഫാരി പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയാണെന്നും ഇതിന്റെ നിര്‍മ്മാണത്തിനുള്ള അനുമതി ന്യൂഡല്‍ഹിയിലെ സെന്‍ട്രല്‍ മൃഗശാല അതോറിറ്റിയില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.