CMDRF

നെഹ്‌റു ട്രോഫി വള്ളംകളിയില്‍ അട്ടിമറിയോ!

പരാതി ഉന്നയിച്ചിട്ടും പരാതി കേള്‍ക്കാന്‍ തയ്യാറായില്ലെന്ന് വീയപുരം വില്ലേജ് ബോട്ട് ക്ലബ് പറയുന്നു

നെഹ്‌റു ട്രോഫി വള്ളംകളിയില്‍ അട്ടിമറിയോ!
നെഹ്‌റു ട്രോഫി വള്ളംകളിയില്‍ അട്ടിമറിയോ!

ആലപ്പുഴ: അത്യധികം ആവേശത്തോടെയാണ് ഇന്നലെ പുന്നമടക്കായലില്‍ എഴുപതാമത് നെഹ്‌റു ട്രോഫി വള്ളംകളി നടന്നത്. ഓളവും തീരവും സാക്ഷിയാക്കി പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ കൈക്കരുത്തിലേറി കാരിച്ചാല്‍ ചുണ്ടനാണ് ജലരാജാക്കന്മാരായത്. ഇപ്പോഴിതാ ഫലപ്രഖ്യാപനത്തില്‍ അട്ടിമറിയെന്ന് ആരോപിച്ച് മൈക്രോ സെക്കന്റ് വ്യത്യാസത്തില്‍ രണ്ടാമത് എത്തിയ വീയപുരം കോടതിയിലേക്ക് പോകുകയാണ്.

കാരിച്ചാലോ വീയപുരമോ എന്ന് മനസ്സിലാകാത്ത വിധമാണ് മത്സരം അവസാനിച്ചതെങ്കിലും മൈക്രോ സെക്കന്റുകളുടെ വ്യത്യാസത്തിലാണ് കാരിച്ചാല്‍ ഒന്നാമതെത്തിയത്. പരാതി ഉന്നയിച്ചിട്ടും പരാതി കേള്‍ക്കാന്‍ തയ്യാറായില്ലെന്ന് വീയപുരം വില്ലേജ് ബോട്ട് ക്ലബ് പറയുന്നു. ഒരേ സമയം സ്‌ക്രീനില്‍ തെളിഞ്ഞ സമയം അട്ടിമറിച്ചെന്നും വിബിസി ആരോപിക്കുന്നു. നിലവില്‍ കളക്ടര്‍ക്കും നെഹ്‌റു ട്രോഫി ബോട്ട് റേസ് സമിതിക്കും പരാതി നല്‍കിയിരിക്കുകയാണ് വിബിസി.

Also Read: എഴുപതാമത് നെഹ്റു ട്രോഫി; കപ്പടിച്ച് ‘കാരിച്ചാൽ’ ചരിത്രമെഴുതി പള്ളാത്തുരുത്തി

ഇന്നലെ നടന്ന മത്സരത്തില്‍ 4:29.785 സമയമെടുത്ത് കാരിച്ചാല്‍ ഫിനിഷ് ചെയ്തപ്പോള്‍ 4:29.790 സമയമെടുത്ത് വീയപുരം ഫിനിഷ് ചെയ്തത്. ഫോട്ടോ ഫിനിഷിലാണ് ഫൈനല്‍ മത്സരം അവസാനിച്ചത്.

Top