റീല്‍സ് എടുക്കുന്നതിനിടെ ദമ്പതികളും മൂന്ന് വയസുള്ള മകനും ട്രെയിനിടിച്ച് മരിച്ചു

റീല്‍സ് എടുക്കുന്നതിനിടെ ദമ്പതികളും മൂന്ന് വയസുള്ള മകനും ട്രെയിനിടിച്ച് മരിച്ചു
റീല്‍സ് എടുക്കുന്നതിനിടെ ദമ്പതികളും മൂന്ന് വയസുള്ള മകനും ട്രെയിനിടിച്ച് മരിച്ചു

ലഖ്‌നൗ: യുപിയിലെ ഉമരിയ ഗ്രാമത്തിലെ റെയില്‍വെ പാളത്തില്‍ നിന്ന് റീല്‍സ് എടുക്കുന്നതിനിടെ പാസഞ്ചര്‍ ട്രെയിനിടിച്ച് ഭര്‍ത്താവും ഭാര്യയും മൂന്നു വയസുള്ള മകനും മരിച്ചു. സിതാപൂര്‍ ജില്ലയിലെ ലഹാര്‍പൂരിലെ ഷേഖ് തോല സ്വദേശികളായ മുഹമ്മദ് അഹമ്മദ്(26), ഭാര്യ നജ്‌നീന്‍ (24) ഇവരുടെ മൂന്ന് വയസുള്ള മകന്‍ അബ്ദുല്ല എന്നിവരാണ് മരിച്ചത്.

പാളത്തിൽ നിന്ന് റീല്‍ ഷൂട്ട് ചെയ്യുന്നതിനിടെ ട്രെയിന്‍ വന്നിടിക്കുകയായിരുന്നു. മൂന്ന് പേരും സംഭവ സ്ഥലത്ത് നിന്ന് തന്നെ മരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്.

Top