CMDRF

കൊറിയറില്‍ എം.ഡി.എം.എ ആരോപിച്ച് തട്ടിപ്പ്; പാലക്കാട് സ്വദേശിക്ക് 29.40 ലക്ഷം രൂപ നഷ്ടപ്പെട്ടു

കൊറിയറില്‍ എം.ഡി.എം.എ ആരോപിച്ച് തട്ടിപ്പ്; പാലക്കാട് സ്വദേശിക്ക് 29.40 ലക്ഷം രൂപ നഷ്ടപ്പെട്ടു
കൊറിയറില്‍ എം.ഡി.എം.എ ആരോപിച്ച് തട്ടിപ്പ്; പാലക്കാട് സ്വദേശിക്ക് 29.40 ലക്ഷം രൂപ നഷ്ടപ്പെട്ടു

പാലക്കാട്: തായ്‌വാനിലേക്ക് അയച്ച കൊറിയറില്‍ എം.ഡി.എം.എ അടക്കമുള്ള മയക്കുമരുന്നുണ്ടെന്നാരോപിച്ച് പാലക്കാട് സ്വദേശിയില്‍നിന്ന് 29.40 ലക്ഷം രൂപ തട്ടിയെടുത്തു. കൊറിയര്‍ കമ്പനിയില്‍നിന്നാണെന്ന വ്യാജേനയാണ് പരാതിക്കാരന് ആദ്യം ഫോണ്‍ വന്നത്. തുടര്‍ന്ന് മുംബൈ ക്രൈംബ്രാഞ്ചില്‍നിന്നാണെന്ന് പറഞ്ഞ് വിഡിയോ കാള്‍ വന്നു. അറസ്റ്റു ചെയ്ത് ജയിലിലടക്കുമെന്നായിരുന്നു ഭീഷണി.

കേസില്‍നിന്ന് രക്ഷിക്കാനെന്ന വ്യാജേന ഇരയുടെ അക്കൗണ്ടിലുള്ള പണം റിസര്‍വ് ബാങ്ക് വെരിഫിക്കേഷന്‍ ചെയ്യുന്നതിനായി ഡമ്മി അക്കൗണ്ടിലേക്കാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ട്രാന്‍സ്ഫര്‍ ചെയ്യിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.തട്ടിപ്പിനിരയായി എന്ന് മനസ്സിലായ ഉടന്‍ പരാതിക്കാരന്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന്റെ ടോള്‍ ഫ്രീ നമ്പറായ 1930ല്‍ പരാതി രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ പാലക്കാട് സൈബര്‍ ക്രൈം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഇത്തരത്തില്‍ ധാരാളം കേസുകള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും സമാന ഫോണ്‍ കാളുകള്‍ വന്നാലുടന്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ സൈബര്‍ പൊലീസിലോ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലിന്റെ ടോള്‍ ഫ്രീ നമ്പറായ 1930ലോ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

Top