CMDRF

ടോവിനോ ചിത്രം ‘അജയന്റെ രണ്ടാം മോഷണം’ റിലീസ് തടഞ്ഞ് കോടതി

ടോവിനോ ചിത്രം ‘അജയന്റെ രണ്ടാം മോഷണം’ റിലീസ് തടഞ്ഞ് കോടതി
ടോവിനോ ചിത്രം ‘അജയന്റെ രണ്ടാം മോഷണം’ റിലീസ് തടഞ്ഞ് കോടതി

സിനിമ നിർമാതാവിനെതിരെ വീണ്ടും സാമ്പത്തിക തട്ടിപ്പ് പരാതിയെ തുടർന്നു ടോവിനോ ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ റിലീസ് കോടതി തടഞ്ഞു. എറണാകുളം സ്വദേശി ഡോ വിനീതാണ് UGM പ്രൊഡക്‌ഷൻസിനെതിരെ പരാതി നൽകിയത്.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. 3.20 കോടി രൂപ തന്റെ പക്കൽ നിന്നും വാങ്ങിയെന്ന് പരാതിക്കാരനായ വിനീത് വ്യക്തമാക്കി. ചിത്രത്തിന്റെ ഉടമസ്ഥാവകാശം രഹസ്യമായി കൈമാറിയെന്നും പരാതിയുണ്ട്. ചിത്രത്തിന്റെ തീയറ്റർ, ഒടിടി, സാറ്റലൈറ്റ് റിലീസുകൾക്ക് വിലക്ക് ബാധകമാണ്.

മുൻ നിര നായകൻ ടൊവീനോ തോമസ് നായകവേഷത്തിലെത്തുന്ന ആദ്യ പാന്‍ ഇന്ത്യന്‍ ബ്രഹ്മാണ്ഡ ചിത്രമാണ് അജയന്റെ രണ്ടാംമോഷണം. ടൊവീനോ ട്രിപ്പിള്‍ റോളിലെത്തുന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെയാണ് കഥാപാത്രങ്ങള്‍.

ജിതിന്‍ ലാലാണ് സംവിധാനം ചെയ്യുന്ന ചിത്രം 60 കോടി മുതൽ മുടക്കിലാണ് റിലീസിന് തയ്യാറായിട്ടുള്ളത്. ചിത്രം കടന്നുപോകുന്നത് 1900, 1950, 1990 എന്നീ കാലഘട്ടങ്ങളിലൂടെയാണ്. മാജിക് ഫ്രെയിംസ്,ജിഎം പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ഡോ സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത് .118 ദിവസങ്ങൾ കൊണ്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്

Top