CMDRF

മാസപ്പടി കേസ്; മാത്യു കുഴല്‍നാടനെതിരെ കോടതിയുടെ രൂക്ഷ വിമര്‍ശനം, രാഷ്ട്രീയ ആയുധമാക്കി സിപിഎം

മാസപ്പടി കേസ്; മാത്യു കുഴല്‍നാടനെതിരെ കോടതിയുടെ രൂക്ഷ വിമര്‍ശനം, രാഷ്ട്രീയ ആയുധമാക്കി സിപിഎം
മാസപ്പടി കേസ്; മാത്യു കുഴല്‍നാടനെതിരെ കോടതിയുടെ രൂക്ഷ വിമര്‍ശനം, രാഷ്ട്രീയ ആയുധമാക്കി സിപിഎം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണയ്ക്കുമെതിരായ മാത്യു കുഴല്‍നാടന്റെ ഹര്‍ജി തള്ളിയ കോടതി വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്.
മാസപ്പടി കേസില്‍ വിജിലന്‍സ് കോടതി നേരിട്ട് അന്വേഷണം നടത്തണമെന്ന മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹര്‍ജിയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയത്. മാത്യു കുഴല്‍നാടനെതിരെ ശക്തമായ പരാമര്‍ശങ്ങള്‍ ആണ് കോടതി നടത്തിയിരിക്കുന്നത്.

കോടതി വിധിയുടെ വിശദാംശങ്ങള്‍

പേജ് നമ്പര്‍ 27 ല്‍ സുപ്രധാനമായ പരാമര്‍ശമാണ് കോടതി നടത്തിയിരിക്കുന്നത്.

പരാതി രാഷ്ട്രീയ പ്രേരിതമാണ്

സി.എം.ആര്‍.എല്‍-നിന്നും പണം പറ്റിയിട്ടുണ്ടെന്ന് ആരോപിക്കപ്പെടുന്ന മറ്റുള്ളവരുടെ പേരില്‍ (RC, OC, etc…) ഒരു അന്വേഷണത്തിനും പരാതിക്കാരനായ മാത്യു കുഴല്‍നാടന്‍ എം.എല്‍.എയ്ക്ക് താല്‍പ്പര്യമില്ല. മൂന്നുപേരെ ( പിണറായി വിജയന്‍ ,എക്‌സാലോജിക്, വീണ ) തെരഞ്ഞുപിടിച്ച് അന്വേഷണം ആവശ്യപ്പെടുന്നു.

ഖണ്ഡിക 26

കെ.ആര്‍.ഇ.എം.എല്‍ ഭൂപരിധി നിയമത്തില്‍ ഇളവ് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയില്‍ വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് ഉചിതമായ തീരുമാനമെടുക്കാന്‍ നിര്‍ദ്ദേശിക്കുക മാത്രമേ മുഖ്യമന്ത്രി ചെയ്തിട്ടുള്ളൂ. ഇത് ഒരു മന്ത്രിക്ക് മുമ്പാകെ വരുന്ന നിവേദത്തിേല്‍ എടുക്കുന്ന സാധാരണ നടപടിക്രമം മാത്രമാണ്.

ഇതില്‍ ഒരു ഗൂഢലക്ഷ്യവും ആരോപിക്കാന്‍ കഴിയില്ല.

കെ.ആര്‍.ഇ.എം.എല്‍-ന് എന്തെങ്കിലും ഇളവ് നല്‍കാനുള്ള രണ്ട് അവസരങ്ങള്‍ മുന്നില്‍ ഉണ്ടായിട്ടും ഇളവ് നല്‍കുന്ന യാതൊരു തീരുമാനവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. (പേജ് 24) ഇക്കാര്യത്തില്‍ അഴിമതി ഉണ്ടെന്ന് സങ്കല്‍പ്പിക്കുക സാധ്യമല്ല.

കോടതി വിധിക്ക് ശേഷം മാത്യു കുഴല്‍നാടനെ പരിഹസിച്ച് സിപിഎം നേതാക്കള്‍ രംഗത്തെത്തി.

മാത്യു അടങ്ങുമെന്ന് തോന്നുന്നില്ലന്നും ഇത് രോഗം വേറെയാണന്നുമാണ് എ എ റഹീം എംപി ഫേസ്ബുക്കില്‍ കുറിച്ചത്. നിങ്ങള്‍ നോക്കിക്കോ, മുഖമടച്ചു കോടതിയില്‍ നിന്ന് കിട്ടിയ ഈ അടിപോലും കുഴല്‍നാടന്‍ ആഘോഷമാക്കുമെന്നും എ എ റഹീം പറഞ്ഞു. ഉടന്‍ കാണാം, കോടതി എടുത്ത് ദൂരെയെറിഞ്ഞ കേസുവെച്ച് ഒന്നര മണിക്കൂര്‍ വാര്‍ത്താസമ്മേളനം ഉടന്‍ കാണാമെന്നും എഎ റഹീം ഫേസ്ബുക്കില്‍ കുറിച്ചു.

എ4 പേപ്പറുകള്‍ ഉയര്‍ത്തിക്കാണിച്ചുള്ള വാര്‍ത്താസമ്മേളനം തെളിവാണെന്ന് കരുതിയവര്‍ക്ക് നല്ല നമസ്‌കാരം എന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മാത്യു കുഴല്‍നാടനെ പരിഹസിച്ച് കുറിച്ചത്.

മാത്യു കുഴല്‍നാടനെ പരിഹസിച്ച് എംവി ജയരാജനും രംഗത്തെത്തി. ഫേസ്ബുക്കിലുടെയാണ് അദ്ദേഹത്തിന്റെ പരിഹാസം പ്രതികരണം. തെളിവുമില്ല… വെളിവുമില്ല… എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.










									
Top