കിഫ്ബി മസാല ബോണ്ട് കേസില്‍ ഡോ. ടി എം തോമസ് ഐസക്കിന് ആശ്വാസം. തെരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യേണ്ടെന്ന് ഇഡിയോട് കോടതി നിര്‍ദേശിച്ചു. ഇഡി സമന്‍സിനെതിരെ തോമസ് ഐസക്ക് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. സ്ഥാനാര്‍ത്ഥിയെ ശല്യം ചെയ്യേണ്ടെന്ന് കോടതി പറഞ്ഞു.
മസാല ബോണ്ട് ഇടപാടിലെ നിയമസാധുത പരിശോധിക്കണമെങ്കില്‍ തോമസ് ഐസക്കിന്റെ മൊഴിയെടുക്കല്‍ അനിവാര്യമെന്ന് ഇഡി ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.മസാല ബോണ്ട് ഇറക്കാന്‍ തീരുമാനിച്ച വ്യക്തി എന്ന നിലയിലും, കിഫ്ബി സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലുമാണ് തോമസ് ഐസക്കിന് പുതിയ സമന്‍സ് നല്‍കിയതെന്നാണ് ഇഡി നിലപാട്.
ചോദ്യം ചെയ്യലിന് എന്ന് ഹാജരാകാന്‍ സാധിക്കുമെന്ന് തോമസ് ഐസക്ക് അറിയിക്കണമെന്ന് ഇഡി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് തോമസ് ഐസക്കിന്റെയും കിഫ്ബിയുടെയും ഹര്‍ജികള്‍ വിശദ വാദത്തിനായി മെയ് 22 ലേക്ക് മാറ്റി. ചോ?ദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എട്ടു തവണ ഇഡി സമന്‍സ് അയച്ചിരുന്നു. എന്നാല്‍ എട്ടു തവണയും ?ഹാജരാകാന്‍ തോമസ് ഐസക്ക് തയാറായില്ല. ഇതിനിടെയാണ് ഇഡി സമന്‍സിനെതിരെ തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചത്.