ബോളിവുഡ് നടി കരീന കപൂറിന്റെ ‘ഗര്‍ഭകാല യാത്ര’കളുടെ പുസ്തകം വിവാദത്തില്‍. ഓര്‍മ്മക്കുറിപ്പായ ‘കരീന കപൂര്‍ പ്രെഗ്‌നന്‍സി ബൈബിള്‍’ എന്ന പുസ്തകത്തിനെതിരെ കോടതി നോട്ടീസ് അയച്ചു. പുസ്തകത്തിന്റെ തലക്കെട്ടില്‍ ബൈബിള്‍ എന്ന വാക്ക് ഉപയോഗിച്ചതിനെതിരെ ഒരു അഭിഭാഷകന്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് നോട്ടീസ്.
നടിക്കും പുസ്തകം വില്‍ക്കുന്നവര്‍ക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന അഭിഭാഷകന്‍ ക്രിസ്റ്റഫര്‍ ആന്റണിയുടെ ഹര്‍ജിയിലാണ് ജസ്റ്റിസ് ഗുര്‍പാല്‍ സിംഗ് അലുവാലിയയുടെ സിംഗിള്‍ ജഡ്ജി ബെഞ്ച് നോട്ടീസ് അയച്ചത്. ബൈബിള് എന്ന വാക്ക് എന്തിനാണ് തലക്കെട്ടില്‍ ഉപയോഗിച്ചതെന്ന കാര്യത്തില്‍ നടിയോട് കോടതി മറുപടി തേടിയിട്ടുണ്ട്. പുസ്തകത്തിന്റെ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇവര്‍ക്കും കോടതി നോട്ടീസ് അയച്ചു.