മേയറുമായുള്ള തർക്കത്തിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവിന്റെ ഹർജി തള്ളി

മേയറുമായുള്ള തർക്കത്തിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവിന്റെ ഹർജി തള്ളി
മേയറുമായുള്ള തർക്കത്തിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവിന്റെ ഹർജി തള്ളി

തിരുവനന്തപുരം: തിരുവനന്തപുരം മേയറുമായുള്ള തർക്കത്തിൽ KSRTC ഡ്രൈവർ യദുവിന്റെ ഹർജി തള്ളി. പൊലീസ് അന്വേഷണത്തിൽ കോടതി മേൽനോട്ടം വേണമെന്ന ഹർജിയാണ് തള്ളിയത്. യദു കോടതിയുടെ മേൽനോട്ടം ആവശ്യപ്പെട്ടത് മേയർക്കെതിരായ അന്വേഷണത്തിലാണ്.

മേയർ ആദ്യം പരാതി നൽകിയത് കന്‍റോൺമെന്‍റ്‌ പൊലീസിൽ ആയിരുന്നെങ്കിലും നിലവിൽ കേസ് അന്വേഷിക്കുന്നത് മ്യൂസിയം പൊലീസ് ആണ്. ആര്യ രാജേന്ദ്രൻ യുദുവിനെതിരെ നൽകിയ പരാതിയിൽ രഹസ്യ മൊഴി രേഖപ്പെടുത്തിയിട്ടുമുണ്ട്. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 12 ലാണ് രഹസ്യ മൊഴി നൽകിയത്.

Top