കൊലക്കേസ് പ്രതി ദർശനെ ജയിൽ മാറ്റാൻ കോടതി ഉത്തരവ്

ദർശനെ ഇന്ന് രാത്രി ബെല്ലാരി ജില്ലാ ജയിലിലേക്കാണ് മാറ്റുക

കൊലക്കേസ് പ്രതി ദർശനെ ജയിൽ മാറ്റാൻ കോടതി ഉത്തരവ്
കൊലക്കേസ് പ്രതി ദർശനെ ജയിൽ മാറ്റാൻ കോടതി ഉത്തരവ്

ബെംഗളൂരു: രേണുക സ്വാമി കൊലക്കേസ് പ്രതി ദർശനെ ജയിൽ മാറ്റാൻ കോടതി ഉത്തരവ്. ദർശനെ ഇന്ന് രാത്രി ബെല്ലാരി ജില്ലാ ജയിലിലേക്കാണ് മാറ്റുക. ജയിലിൽ പ്രത്യേക പരിഗണന ലഭിച്ചുവെന്ന കണ്ടെത്തലിന് പിന്നാലെയാണ് നടപടി.
ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ നിന്നാണ് മാറ്റം. കൂട്ടുപ്രതികളെ ധാർവാഡ്, ശിവമോഗ, ബെലഗാവി, വിജയപുര സെൻട്രൽ ജയിലുകളിലേക്കും മാറ്റും. കേസിലെ ഒന്നാം പ്രതി പവിത്ര ഗൗഡ ഉൾപ്പടെ മൂന്ന് പ്രതികൾ പരപ്പന അഗ്രഹാര ജയിലിൽ തുടരും.

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിർദേശ പ്രകാരം ദർശനെ ജയിൽ മാറ്റാനുള്ള നടപടികൾ ജയിൽ വകുപ്പ് തിങ്കളാഴ്ച ആരംഭിച്ചിരുന്നു. പരപ്പന അഗ്രഹാര ജയിലിൽ ദർശന് വിഐപി പരിഗണന ലഭിക്കുന്നതിന്റെ തെളിവുകൾ പുറത്തു വന്നതിനെ തുടർന്നായിരുന്നു നടപടി.

Also read: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ കെ കവിതയ്ക്ക് ജാമ്യം

രണ്ട് ഗുണ്ടാ തലവന്മാർക്കൊപ്പം ചായയും സിഗരറ്റുമായി ജയിൽ വളപ്പിൽ കസേരയിട്ടിരുന്ന് സംസാരിക്കുന്ന ദർശന്റെ ചിത്രമാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. തുടർന്ന് ജയിൽ വകുപ്പ് നടത്തിയ അന്വേഷണത്തിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ജയിലർ, സൂപ്രണ്ട് ഉൾപ്പടെ ഒമ്പത് ഉദ്യോഗസ്ഥരെ ജയിൽ വകുപ്പ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. പരപ്പന അഗ്രഹാര ജയിലിന് പരിസരം ജനവാസ കേന്ദ്രമായതിനാൽ ജയിലിൽ ജാമറിന്റെ ഫ്രീക്വൻസി കൂട്ടാനാവില്ലെന്നും ഇത് പ്രതികൾ മുതലെടുക്കുകയാണെന്നും കർണാട ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞിരുന്നു.

Top