CMDRF

നന്ദന്‍കോട് കൂട്ടക്കൊലപാതകത്തില്‍ കുറ്റപത്രം വായിക്കുന്നത് മാറ്റിവെച്ച് കോടതി

നന്ദന്‍കോട് കൂട്ടക്കൊലപാതകത്തില്‍ കുറ്റപത്രം വായിക്കുന്നത് മാറ്റിവെച്ച് കോടതി
നന്ദന്‍കോട് കൂട്ടക്കൊലപാതകത്തില്‍ കുറ്റപത്രം വായിക്കുന്നത് മാറ്റിവെച്ച് കോടതി

തിരുവനന്തപുരം: നന്ദന്‍കോട് കൂട്ടക്കൊലപാതകത്തില്‍ കുറ്റപത്രം വായിക്കുന്നത് കോടതി മാറ്റിവെച്ചു. പ്രതി കേദല്‍ ജിന്‍സണ്‍ രാജയുടെ ലാപ്‌ടോപ്പ് ഉള്‍പ്പെടെയുള്ള തൊണ്ടി മുതലുകളുടെ ഫോറന്‍സിക് റിപ്പോര്‍ട്ട് വരാത്തതിനെ തുടര്‍ന്നാണ് മാറ്റിവെച്ചത്. കേദലിന് വിചാരണ നേടാനുള്ള മാനസികാരോഗ്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിചാരണ നടപടികളിലേക്ക് കടക്കുന്നത്. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവിനെയും കൊലപ്പെടുത്തി ചുട്ടുകരിച്ച കേസിലെ പ്രതിയാണ് കേദല്‍ ജിന്‍സണ്‍ രാജ. ഡോ. ജീന്‍ പത്മ (58), ഭര്‍ത്താവ് റിട്ട. പ്രഫ. രാജ തങ്കം (60), മകള്‍ കരോലിന്‍ (26), ജീനിന്റെ ബന്ധു ലളിത (70) എന്നിവരെയാണ് കൊലപ്പെടുത്തിയത്. മൂന്നു പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് കിടക്കവിരിയില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു.

Top