ബുലന്ദ്‌ഷെഹര്‍: പ്രായമുള്ള അമ്മയെ ബലാത്സംഗം ചെയ്ത 36കാരനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് ഉത്തര്‍ പ്രദേശിലെ ബുലന്ദ്‌ഷെഹറിലെ ഫാസ്റ്റ് ട്രാക്ക് കോടതി. തിങ്കളാഴ്ച ഉച്ച കഴിഞ്ഞാണ് ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് വരുണ്‍ മോഹിത് നിഗം കേസില്‍ വിധി പറഞ്ഞത്. 2023 ജനുവരി 22നായിരുന്നു 60 വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസില്‍ മകന്‍ അറസ്റ്റിലായത്. സംഭവത്തില്‍ 36കാരന്റെ സഹോദരനാണ് പൊലീസില്‍ പരാതിപ്പെട്ടത്.
പ്രായമായ അമ്മയോട് കാലിക്ക് പുല്ല് കെട്ട് കൊണ്ട് വരുവാന്‍ കൂടെ ചെല്ലാന്‍ സഹോദരന്‍ ആവശ്യപ്പെട്ടെന്നും വയലിലെത്തിയപ്പോള്‍ അമ്മയെ പീഡിപ്പിച്ചെന്നുമായിരുന്നു പൊലീസില്‍ സഹോദരന്‍ നല്‍കിയ പരാതി. പരിക്കുകളോടെ തിരികെ വീട്ടിലെത്തിയ അമ്മ പറഞ്ഞാണ് വിവരം അറിഞ്ഞതെന്നും പിന്നാലെ തന്നെ പൊലീസില്‍ പരാതിപ്പെട്ടുവെന്നുമാണ് സഹോദരന്റെ മൊഴി. കുടുംബത്തില്‍ വിവരം ചര്‍ച്ച ചെയ്ത് തീരുമാനിക്കാനുള്ള നിര്‍ദ്ദേശത്തോട് അമ്മ തനിക്കൊപ്പം ഭാര്യയായി താമസിക്കട്ടേ എന്നുമായിരുന്നു മുതിര്‍ന്ന സഹോദരന്‍ പ്രതികരിച്ചതെന്നും പരാതിക്കാരന്‍ പൊലീസിനോട് വിശദമാക്കിയിരുന്നു.
Also Read: ബെംഗളൂരുവിലെ 29കാരിയെ വെട്ടിനുറുക്കിയത് കാമുകനെന്ന് ഭർത്താവ്
തന്റെ കരിയറില്‍ ആദ്യമായാണ് ഇത്തരമൊരു കേസില്‍ വിധി പറയേണ്ടി വരുന്നതെന്ന് വ്യക്തമാക്കിയാണ് ജഡ്ജ് വിധി പ്രഖ്യാപിച്ചത്. കേസിന്റെ വിചാരണയില്‍ ഉടനീളം മകന്‍ തന്നെ ബലാത്സംഗം ചെയ്ത ഭീകരനായാണ് അമ്മ പറഞ്ഞിരുന്നതെന്നും 20 മാസത്തിനുള്ളില്‍ കേസില്‍ വിധി പ്രഖ്യാപിക്കുകയാണെന്നും ജഡ്ജ് പറഞ്ഞു. കേസ് അന്വഷണം വേഗത്തില്‍ പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥരേയും കോടതി അഭിനന്ദിച്ചു.