CMDRF

ബി.ജെ.പി നേതാവിന്റെ പരാതി; ധ്രുവ് റാഠിക്ക് സമന്‍സ് അയച്ച് കോടതി

ബി.ജെ.പി നേതാവിന്റെ പരാതി; ധ്രുവ് റാഠിക്ക് സമന്‍സ് അയച്ച് കോടതി
ബി.ജെ.പി നേതാവിന്റെ പരാതി; ധ്രുവ് റാഠിക്ക് സമന്‍സ് അയച്ച് കോടതി

ന്യൂഡല്‍ഹി: ബിജെപി നേതാവ് സുരേഷ് കരംഷി നഖുവയെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിൽ യൂട്യൂബര്‍ ധ്രുവ് റാഠിക്ക് സമന്‍സ് അയച്ച് ഡല്‍ഹി കോടതി. മുംബൈയിലെ ബി.ജെ.പി വക്താവായ സുരേഷ് കരംഷി നഖുവയാണ് റാഠിക്കെതിരെ പരാതി നല്‍കിയത്. ​ധ്രുവ് റാഠി ജൂലായ് ഏഴിന് യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്ത വീഡിയോകളിലൊന്നില്‍ തന്നെ മോശം വ്യക്തിത്വവുമായി ചിത്രീകരിച്ചുവെന്നാണ് ബി.ജെ.പി നേതാവിന്റെ പരാതി.

സുരേഷ് കരംഷി നഖുവ ബിജെപി മുംബൈ യൂണിറ്റിന്റെ വാക്താവാണ്. ഇടക്കാല വിധി ആവശ്യപ്പെട്ട് സുരേഷ് നല്‍കിയ ഹര്‍ജയില്‍ ധ്രുവ് റാഠിക്കിക്ക് നോട്ടീസ് അയച്ച കോടതി ഓഗസ്റ്റ് ആറിന് കേസ് വീണ്ടും പരിഗണിക്കുമെന്നും അറിയിച്ചു.

യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണമാണ് തനിക്കെതിരെ ധ്രുവ് ഉയര്‍ത്തിയിട്ടുള്ളത്. ഒരു പ്രസക്തിയും കാരണവും ഇല്ലാതെ തന്റെ പ്രശസ്തിയെ വ്രണപ്പെടുത്തുന്ന ആരോപണമാണ് ഉണ്ടായതെന്നും സുരേഷ് ഹര്‍ജിയില്‍ ആരോപിച്ചു. ജൂലൈ 19ന് സാകേത് കോടതിയിലെ ജില്ലാ ജഡ്ജി ഗുഞ്ചന്‍ ഗുപ്തയാണ് റാഠിയെ ഹാജരാക്കാൻ ഉത്തരവിട്ടത്.

Top