ഇന്ത്യയില്‍ അവതരിപ്പിച്ച കോവാക്‌സിന് ഗുരുതര പാര്‍ശ്വഫലമുണ്ടെന്ന വെളിപ്പെടുത്തലില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം. മോദിയുടെ ഉറപ്പ് ഇതാണോയെന്ന് യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് ചോദിച്ചു. ഹൃദയാഘാതം മൂലം ആളുകള്‍ മരിക്കുന്നതിന് ആരാണ് ഉത്തരവാദിയെന്ന് ആര്‍ജെഡിയും പ്രതികരിച്ചു. ഗുണനിലവാരമില്ലാത്ത വാക്‌സിനുകള്‍ക്ക് ബിജെപി കമ്മീഷന്‍ വാങ്ങിയതായി സമാജ് വാദി പാര്‍ട്ടിയും ആരോപിച്ചു.
ഇന്ത്യയില്‍ കൊവിഷീല്‍ഡ് എന്ന പേരില്‍ അവതരിപ്പിച്ച കൊവിഡ് വാക്‌സീന് ഗുരുതര പാര്‍ശ്വഫലമുള്ളതായി വാക്‌സിന്‍ കമ്പനി ആസ്ട്രസെനെക യുകെ കോടതിയില്‍ സമ്മതിച്ചിരുന്നു. വാക്‌സിനെടുത്ത അപൂര്‍വം ചിലരില്‍ രക്തം കട്ടപിടിക്കുകയും, പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയ്ക്കുകയും ചെയ്യുന്ന ടിടിഎസ് (ത്രോംന്‌പോസിസ് വിത്ത് ത്രോന്‌പോസൈറ്റോപ്പീനിയ) എന്ന അവസ്ഥയുണ്ടാകാമെന്നാണ് കമ്പനി സമ്മതിച്ചിരിക്കുന്നത്. യുകെ ഹൈക്കോടതിയില്‍ ഫെബ്രുവരിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
വാക്‌സിനെടുത്തതിന് പിന്നാലെ തലച്ചോറില്‍ രക്തം കട്ടപിടിച്ച് ആശുപത്രിയിലായ ബ്രിട്ടിഷ് സ്വദേശിയായ നാല്‍പ്പത്തിനാലുകാരന്‍ നല്‍കിയ കേസിലാണ് കമ്പനി സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്നാണ് ആസ്ട്രസെനക കോവാക്‌സിന്‍ അവതരിപ്പിച്ചത്.