ഒളിമ്പിക്‌സ് താരങ്ങള്‍ക്കിടയില്‍ കോവിഡ് പടരുന്നു

ഒളിമ്പിക്‌സ് താരങ്ങള്‍ക്കിടയില്‍ കോവിഡ് പടരുന്നു
ഒളിമ്പിക്‌സ് താരങ്ങള്‍ക്കിടയില്‍ കോവിഡ് പടരുന്നു

പാരിസ്ന് : ഒളിംപിക്‌സില്‍ ആശങ്കയുടെ നിഴല്‍ പരത്തി കോവിഡ് പടരുന്നു. ഓസ്‌ട്രേലിയയുടെ നീന്തല്‍ താരം ലാനി പാലിസ്റ്റര്‍ ഉള്‍പ്പെടെ ഒട്ടേറെ താരങ്ങള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 1,500 മീറ്ററില്‍ ഓസ്‌ട്രേലിയയുടെ മെഡല്‍ പ്രതീക്ഷയായ പാലിസ്റ്റര്‍ ഇതോടെ മത്സരത്തില്‍നിന്നു പിന്‍മാറി. താരം നിലവില്‍ സ്വന്തം മുറിയില്‍ ഐസലേഷനിലാണ്. 100 മീറ്റര്‍ ബ്രസ്റ്റ് സ്‌ട്രോക്കില്‍ വെള്ളി നേടിയ ബ്രിട്ടിഷ് നീന്തല്‍ താരം ആഡം പീറ്റിക്കും മത്സരത്തിന്റെ തൊട്ടടുത്ത ദിവസം രോഗബാധ സ്ഥിരീകരിച്ചു. ഈയാഴ്ച അവസാനം നടക്കുന്ന റിലേ മത്സരങ്ങളില്‍ പങ്കെടുക്കാനാകുമെന്നാണു പ്രതീക്ഷയെന്ന് പീറ്റി പറഞ്ഞു.

ഒളിംപിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങിനു മുന്‍പ് ഓസ്‌ട്രേലിയയുടെ വനിതാ വാട്ടര്‍പോളോ താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചിരുന്നു. ഇതോടെ ഈ താരങ്ങള്‍ ഐസലേഷനിലായിരുന്നു.

നിലവില്‍ ഫ്രാന്‍സില്‍ കോവിഡ് കേസുകള്‍ കുറവായതിനാല്‍ രോഗവ്യാപനം തടയാന്‍ ശക്തമായ ചട്ടങ്ങളൊന്നും നിലവിലില്ല. മുന്‍കരുതലായി താരങ്ങള്‍ മാസ്‌ക് ധരിക്കുന്നുണ്ട്. സാനിറ്റൈസര്‍ ഉപയോഗവും അധികൃതര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ബസുകളില്‍ യാത്ര ചെയ്യുമ്പോഴും ഭക്ഷണം കഴിക്കുന്ന സ്ഥലത്തും പൊതു ഇടങ്ങളിലും കൂടുതല്‍ ജാഗ്രത പാലിച്ച് രോഗവ്യാപനം തടയാനാണ് നിര്‍ദേശം.

Top