ലഖ്നോ: അർബുദം ഭേദമാക്കാൻ പശുത്തൊഴുത്ത് വൃത്തിയാക്കിയാൽ മതിയെന്ന വിചിത്ര വാദവുമായ യുപിയിലെ ബി.ജെ.പി മന്ത്രി. പശുത്തൊഴുത്ത് വൃത്തിയാക്കി അതിൽ കിടന്നാൽ അർബുദ രോഗം സ്വയം സുഖപ്പെടും. ദിവസവും രാവിലെയും വൈകീട്ടും പശുവിന്റെ മുതുകിൽ തലോടുകയും ഓമനിക്കുകയും ചെയ്താൽ 10 ദിവസത്തിനുള്ളിൽ രക്തസമ്മർദത്തിനുള്ള മരുന്നുകളുടെ അളവ് കുറയ്ക്കാമെന്നും മന്ത്രി പറഞ്ഞു.
വിവാഹ വാർഷികവും കുട്ടികളുടെ ജന്മദിനവും ഗോശാലകളിൽ ആഘോഷിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പശുച്ചാണകം കത്തിച്ചാൽ കൊതുകുശല്യം ഉണ്ടാവില്ല. എല്ലാ പ്രശ്നങ്ങൾക്കും പശുവുമായി ബന്ധപ്പെട്ട ഉൽപന്നങ്ങളിൽ പരിഹാരമുണ്ടെന്നും, അർബുദ രോഗി പശുത്തൊഴുത്ത് വൃത്തിയാക്കുകയും അതിൽ കിടക്കുകയും ചെയ്താൽ അയാളുടെ രോഗം പൂർണമായും ഭേദമാവുമെന്നും അദ്ദേഹം പറഞ്ഞു.
Also Read: ഫോണിന്റെ അമിത ഉപയോഗത്തിൽ അമ്മ വഴക്ക് പറഞ്ഞു; 15 കാരി ആത്മഹത്യ ചെയ്തു
ബി.ജെ.പി നേതാക്കൾ നേരത്തെയും സമാന വാദങ്ങളുമായി രംഗത്ത് വന്നിരുന്നു. അർബുദ മരുന്നുകളിലും ചികത്സക്കും ഗോമൂത്രം ഉപയോഗിക്കാമെന്ന് നിലവിലെ കേന്ദ്ര ഭക്ഷ്യ-പരിസ്ഥിതി സഹമന്ത്രിയും മുൻ ആരോഗ്യ സഹമന്ത്രിയുമായ അശ്വിനി കുമാര്‍ ചൗബേ അവകാശപ്പെട്ടിരുന്നു.