സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന്

സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന്
സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന്

തിരുവനന്തപുരം: സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. വയനാട് ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിന് സംഘടനാതലത്തില്‍ കൈക്കൊളളുന്ന നടപടികളായിരിക്കും യോഗത്തിലെ പ്രധാന ചര്‍ച്ചാവിഷയം.

ദുരന്തബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പാര്‍ട്ടി ഒരു കോടി രൂപ നേരത്തെ സംഭാവന ചെയ്തിരുന്നു. സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചക്കെടുക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അത് പരിഗണനയ്ക്കെടുക്കാന്‍ സാധ്യത കുറവാണ്.

അതിനിടെ, വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരായവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക നൂറ് കോടി കവിഞ്ഞിരിക്കുകയാണ്. കൊച്ചുകുട്ടികളുടെ സമ്പാദ്യ കുടുക്ക മുതൽ വൻകിട വ്യവസായികളുടെ വരെ കൈയ്യയച്ചുളള സംഭാവനയാണ് കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ 100 കോടി രൂപയിലെത്തിച്ചത്. സർക്കാർ ജീവനക്കാരുടെ അഞ്ച് ദിവസത്തെ ശമ്പളത്തിന്റെ വിഹിതവും കൂടി വരുന്നതോടെ വയനാടിന് വേണ്ടിയുളള പ്രത്യേക ഫണ്ട് 500 കോടി കടക്കും.

Top