സുരേഷ് ഗോപിയുടെ ഡയലോഗും നാട്യവും എല്ലായ്പ്പോഴും ജനം ഉൾക്കൊള്ളണമെന്നില്ലെന്നും ഇതെല്ലാം മനസ്സിലാക്കാനുള്ള പക്വത ജനങ്ങൾക്കുണ്ടെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സുരേഷ് ഗോപി നല്ല നടനായിരുന്നു. എന്നാൽ എപ്പോഴും ഈ അഭിനയം മതിയാകില്ല. ഈ ഡയലോഗും നാട്യവും തുടർന്നാൽ ഓർമയുണ്ടോ ഈ മുഖം എന്ന് ജനം ചോദിക്കുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
ALSO READ: തൃശ്ശൂരിൽ ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു
തൃശൂർ പൂരത്തിനിടയിൽ ആംബുലൻസ് ഉപയോഗിച്ച സുരേഷ് ഗോപി നടത്തിയത് ചട്ടലംഘനമാണെന്നും ആംബുലൻസ് ദുരുപയോഗം ചെയ്തതിന്റെ ഗുണഭോക്താവ് സുരേഷ് ഗോപിയാണെന്നും ബിനോയ് വിശ്വം ആരോപിച്ചു. രോഗികളുടെ ചികിത്സക്ക് വേണ്ടിയും ജീവൻ രക്ഷിക്കാൻ വേണ്ടിയും മാത്രം ഉപയോഗിക്കേണ്ട ആംബുലന്‍സ് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കും പുറത്ത് പറയാൻ കൊള്ളാത്ത കാര്യങ്ങള്‍ക്കും സുരേഷ് ഗോപി ഉപയോഗിച്ചെന്ന് ബിനോയ് വിശ്വം കടുപ്പിച്ച് പറഞ്ഞു.
ആംബുലന്‍സിൽ കൊണ്ടുപോയത് ബി.ജെ.പി സമ്മതിച്ച കാര്യമാണ്. സിനിമയുടെ അവസ്ഥയിൽ നിന്ന് മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥയുണ്ടെങ്കില്‍ അതിന് സുരേഷ് ഗോപി തന്നെ മറുപടി പറയണമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.