ഇപ്പോൾ ഉന്നയിച്ച ആരോപണങ്ങൾ അൻവറിന്റെ ഉദ്ദേശശുദ്ധിയെത്തന്നെ സംശയത്തിലാക്കുകയാണ്: എം സ്വരാജ്

കള്ളക്കടത്തുകാർ പറയുന്നതിനനുസരിച്ച് ഭരിക്കാനാവില്ല

ഇപ്പോൾ ഉന്നയിച്ച ആരോപണങ്ങൾ അൻവറിന്റെ ഉദ്ദേശശുദ്ധിയെത്തന്നെ സംശയത്തിലാക്കുകയാണ്: എം സ്വരാജ്
ഇപ്പോൾ ഉന്നയിച്ച ആരോപണങ്ങൾ അൻവറിന്റെ ഉദ്ദേശശുദ്ധിയെത്തന്നെ സംശയത്തിലാക്കുകയാണ്: എം സ്വരാജ്

തിരുവനന്തപുരം: പി.വി അൻവർ എംഎൽഎ നടത്തിയ ആരോപണങ്ങളോട് പ്രതികരിച്ച് സിപിഐഎം നേതാവ് എം സ്വരാജ്. ഇടതുപക്ഷം വിട്ടുപോകാൻ കാരണമുണ്ടാക്കുകയാണ് അൻവറെന്ന് സ്വരാജ് പറഞ്ഞു. സർക്കാരിനെ അൻവർ ആക്ഷേപിക്കുകയാണ്. അന്വേഷണമോ നടപടികളോ അല്ല അൻവറിന് ആവശ്യം. കള്ളക്കടത്തുകാരുടെ കാര്യം ഉയർത്തിപ്പിടിക്കുകയാണ് അൻവർ ചെയ്യുന്നത്. ഇങ്ങനെ ആരോപണം ഉന്നയിക്കുന്നത് മോശമാണെന്നും സ്വരാജ് പറഞ്ഞു.

ഇപ്പോൾ ഉന്നയിച്ച ആരോപണങ്ങൾ അൻവറിന്റെ ഉദ്ദേശശുദ്ധിയെത്തന്നെ സംശയത്തിലാക്കുകയാണ്. കള്ളക്കടത്തുകാർ പറയുന്നതിനനുസരിച്ച് ഭരിക്കാനാവില്ല. അവരുടെ വാക്കുകൾ വിശ്വസിച്ച് ആരോപണമുന്നയിക്കരുത്. അൻവർ വലതുപക്ഷത്തിൻ്റെ ചതിക്കുഴിയിൽ വീണിരിക്കുകയാണ്. സാധാരണക്കാരുടെ പ്രതീക്ഷയാണ് സിപിഐഎം. അൻവർ എംഎൽഎ വലതുപക്ഷത്തിൻ്റെ നാവായിമാറി. സർക്കാർ ശരിയായ ദിശയിലാണ് പോകുന്നത്. എന്നാൽ അൻവറിൻ്റേത് ഇടതുപക്ഷ വിരുദ്ധ നിലപാടാണ്. ഇതെല്ലാം ജനം പുച്ഛിച്ചുതള്ളുമെന്നും സ്വരാജ് പറഞ്ഞു.

സിപിഐഎമ്മിൽ സ്വജ്ജനപക്ഷപാതമില്ലെന്നും രാഷ്ട്രീയത്തിൽ ഇത്തിരി സ്വജ്ജനപക്ഷപാതം വേണമെന്നുമാണ് അൻവർ പറയുന്നത്. എന്നാൽ സിപിഐഎമ്മിന് അത് അം​ഗീകരിക്കാനാകില്ല. സിപിഐഎം സ്വജ്ജനപക്ഷപാതത്തിന് എതിരാണ്. സ്വജ്ജനപക്ഷപാതമില്ലാത്തതാണ് സിപിഐഎമ്മിന്റെ കുറവെങ്കിൽ അത് പരിഹരിക്കാനാകില്ല. പൊലീസ് സ്റ്റേഷനിൽ നിന്ന് നീതി കിട്ടുന്നില്ലെന്ന് അൻവർ പറയുന്നു. എന്നാൽ കേരളത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച് നടന്നിട്ട് എത്രകാലമായി. ഇത് മാറ്റമാണെന്നും സ്വരാജ് പറഞ്ഞു. ഈ സർക്കാരിന്റെ വിലയറിയണമെങ്കിൽ മുൻ യുഡിഎഫ് സ‍ർക്കാരിനെ ഒന്ന് ഓർത്താൽ മതി. ഉമ്മൻചാണ്ടി സർക്കാരിനെ തീവെട്ടിക്കൊള്ളയുടെ സർക്കാരെന്ന് വിളിച്ചത് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവാണ്.

Top