പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്ര്യ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കേണ്ടെന്ന് സിപിഐഎം. ജില്ലയിലെ പ്രമുഖ നർത്തകിയെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാനുള്ള നീക്കങ്ങൾ നേരത്തെ പാർട്ടിക്കുള്ളിൽ നടന്നിരുന്നു. എന്നാൽ പാർട്ടിക്കാരനായ സ്ഥാനാർത്ഥി തന്നെ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം.