പാലക്കാട്: ഡോ പി സരിനിനെ ഇടതു സ്ഥാനാർത്ഥിയാക്കുന്നതിൽ തീരുമാനമെടുക്കാൻ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഇന്ന്. ജില്ലാ കമ്മിറ്റി യോഗവും ഇന്ന് ചേരും. രാവിലെ 10 മണിക്കാണ് സെക്രട്ടറിയേറ്റ് യോഗം. യോഗ തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിച്ച് ഉടൻ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താനാണ് നീക്കം.
Also Read: ഇപിഎഫ് അംഗങ്ങൾക്കുള്ള ലൈഫ് ഇൻഷുറൻസ് തുടരും; മൻസുഖ് മാണ്ഡവ്യ
സരിനുമായി മണ്ഡലം ചുമതലയുള്ള എൻ എൻ കൃഷ്ണദാസ്, സിപിഎം ജില്ലാ സെക്രട്ടറി അടക്കമുള്ള നേതാക്കൾ കൂടിക്കാഴ്ച നടത്തിയിരുന്നു. സരിനെ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാനാണ് നീക്കം. ഇന്നലെ മണ്ഡലത്തിലെത്തിയ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് രാവിലെ മുതൽ പ്രചരണം തുടങ്ങും.