ഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. രക്ത സമ്മർദം ഉയർന്നതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നിലവിൽ പ്രധാന ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിൽ തുടരുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടോ എന്നും അടക്കമുള്ള പരിശോധന തുടരുകയാണ്.