CMDRF

പിപി ദിവ്യക്കെതിരെ പാർട്ടി നടപടി ഉടനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

പോലീസിൻറെ അന്വേഷണ റിപ്പോർട്ട് വന്ന ശേഷം തുടർനടപടികൾ എടുക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ തീരുമാനിച്ചത്.

പിപി ദിവ്യക്കെതിരെ പാർട്ടി നടപടി ഉടനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്
പിപി ദിവ്യക്കെതിരെ പാർട്ടി നടപടി ഉടനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

തിരുവനന്തപുരം: എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ വന്ന പരാതികളിൽ സിപിഎമ്മിൻറെ സംഘടനാ നടപടി ഉടൻ ഉണ്ടാവില്ല.

പോലീസിൻറെ അന്വേഷണ റിപ്പോർട്ട് വന്ന ശേഷം തുടർനടപടികൾ എടുക്കുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ തീരുമാനിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എന്ന നിലയിൽ വീഴ്ച വരുത്തിയപ്പോഴാണ് ഔദ്യോഗിക പദവിയിൽ നടപടി സ്വീകരിച്ചത്. ദിവ്യയ്ക്ക് വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയാൽ സംഘടനാ നടപടി ഉണ്ടാകുമെന്നും നേതൃത്വം വ്യക്തമാക്കി.

Top