തിരുവനന്തപുരം: തിരുവനന്തപുരം: ജനങ്ങളാണ് എല്ലാത്തിന്‍റെയും അവസാന വാക്കെന്നും ഇന്ത്യ സഖ്യം മുന്നേറിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എല്ലാത്തിന്‍റെയും അവസാന വാക്ക് ജനങ്ങളാണ് അത് അംഗീകരിക്കുന്നു. ഇന്ത്യ സഖ്യം മുന്നേറി. സംസ്ഥാന സർക്കാരിന് എതിരായ ഭരണ വികാരം ഇല്ല. എങ്കിലും സർക്കാർ ഇക്കാര്യം വിശദമായി പരിശോധിക്കും.
എൻഡിഎ എങ്ങനെയാണ് ജയിക്കാൻ കാരണമായത് എന്ന് പരിശോധിക്കും. വരുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും എൽഡിഎഫ് അധികാരത്തിലെത്തും. ജനങ്ങളാണ് വിധി നിശ്ചയിച്ചതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം എകെജി സെന്‍ററിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പിലെ തോൽവി വിശദമായി പരിശോധിക്കുമെന്ന് എ വിജയരാഘവനും പ്രതികരിച്ചു. കേരളത്തിൽ പൊതുവേ പാർലമെന്‍റ് തെരഞ്ഞെടുപ്പ് ഇടതുപക്ഷത്തിന് അനുകൂലമല്ലെന്ന് പറഞ്ഞ എ വിജയരാഘവന്‍, തൃശ്ശൂരിൽ കോൺഗ്രസ് വോട്ട് എവിടേക്കാണ് പോയത് എന്ന് പരിശോധിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. ഭരണവിരുദ്ധ വികാരം ഉണ്ടായോ എന്ന് പാര്‍ട്ടി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.