ന്യൂഡൽഹി: അൻവർ വലതുപക്ഷത്തിന്റെ കോടാലിയായി പ്രവർത്തിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വലതുപക്ഷ രാഷ്ട്രീയ ശക്തികളും അവർക്ക് അനുകൂലമായ വാർത്താമാധ്യമങ്ങളും കുറേക്കാലമായി കേരളത്തിലെ പാർട്ടിയെയും സർക്കാരിനെയും തകർക്കുന്നതിനായി പ്രചാരണം നടത്തിവരുകയാണ് എന്നും അവരുടെ വക്കാലത്ത് ഏറ്റുപിടിക്കുകയാണ് അൻവർ എന്നും ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു.
ALSO READ: തൃശ്ശൂരില്‍ ലോറിക്ക് തീപിടിച്ചു
‘‘അൻവർ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലിയായ സ്ഥിതിയാണുള്ളത്. അൻവറിന്റെ നിലപാടിനെതിരായി പാർട്ടിയെ സ്നേഹിക്കുന്ന ജനങ്ങളും സഖാക്കളും രംഗത്തിറങ്ങണം. അൻവറിന്റെ നിലപാടുകളും രാഷ്ട്രീയ സമീപനങ്ങളും പരിശോധിച്ചാൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ സംവിധാനത്തെക്കുറിച്ച് അയാൾക്ക് കാര്യമായ ധാരണയില്ലെന്ന് വ്യക്തമാണ്’ -എം.വി.ഗോവിന്ദൻ പറഞ്ഞു.