തിരുവനന്തപുരം: ശബരിമലയിൽ സ്പോട്ട് ബുക്കിങ്ങ് വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നിലവിൽ 80000 ആണ് വെർച്വൽ ക്യൂവിൽ നിജപ്പെടുത്തിയിരിക്കുന്ന എണ്ണം. പതിനായിരമോ പതിനയ്യായിരമോ അല്ലാതെയും വേണം.അല്ലെങ്കിൽ തിരക്കിലേക്കും സംഘർഷത്തിലേക്കും അത് വഴിവെക്കും. വർഗീയവാദികൾക്ക് മുതലെടുക്കാനുള്ള അവസരമായി അത് മാറും. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നുണ്ടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
‘ശബരിമല ആരുടെയും കുത്തകയല്ല. നല്ലൊരു വിഭാഗം സിപിഎമ്മുകാർ ശബരിമലയിൽ പോകുന്നുണ്ടെ’ന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ശബരിമലയിലേക്ക് വരുന്ന മുഴുവന്‍ ഭക്തർക്കും കൃത്യമായ ക്രമീകരണത്തോടെ ദര്‍ശനം അനുവദിക്കണം. കൃത്യമായി സന്നിധിയിലേക്ക് പോകാനും സൗകര്യം ഉണ്ടാകണം. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് ഒരു അഭിപ്രായ വ്യത്യാസവും ഇല്ല.’- എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.