തൃശൂര്‍: കുട്ടനെല്ലൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സിപിഎം നടപടി. ഒല്ലൂര്‍ ഏരിയാ സെക്രട്ടറി കെപി പോള്‍, ഡിവൈഎഫ്‌ഐ നേതാവ് റിക്‌സണ്‍ പ്രിന്‍സ് എന്നിവരോട് സിപിഎം വിശദീകരണം തേടി. തട്ടിപ്പ് നടന്ന സമയത്തെ കുട്ടനെല്ലൂര്‍ ബാങ്കിന്റെ പ്രസിഡന്റായിരുന്നു റിക്‌സണ്‍. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ സാന്നിധ്യത്തില്‍ നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് വിശദീകരണം തേടാന്‍ തീരുമാനിച്ചത്. വ്യാഴാഴ്ച്ച ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ തീരുമാനമുണ്ടാകും.