ഇപി ജയരാജന്‍ ജാവദേക്കറെ കണ്ടതില്‍ ഗൗരവമുള്ള പരിശോധനയ്ക്ക് സിപിഎം: പിണറായിയെ മാറ്റില്ല; എംവി ഗോവിന്ദന്‍

ഇപി ജയരാജന്‍ ജാവദേക്കറെ കണ്ടതില്‍ ഗൗരവമുള്ള പരിശോധനയ്ക്ക് സിപിഎം: പിണറായിയെ മാറ്റില്ല; എംവി ഗോവിന്ദന്‍

തിരുവനന്തപുരം: ഇപി ജയരാജന്‍ ജാവദേക്കറെ കണ്ടതില്‍ ഗൗരവമുള്ള പരിശോധനയ്ക്ക് സിപിഎം ഒരുങ്ങുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാര്‍ട്ടിയുടെ നെടുംതൂണായ പിണറായിയെ മാറ്റുന്ന കാര്യം സിപിഎമ്മിന് മുന്നില്‍ ഇല്ലെന്നും എംവി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു. ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് എംവി ഗോവിന്ദന്റെ പ്രതികരണം.

തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു. ഡിജിപിക്ക് നല്‍കിയ പരാതി സിറ്റി പൊലിസ് കമ്മീഷണര്‍ക്ക് കൈമാറിയിരുന്നു. ഈ പരാതിയില്‍ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണര്‍ പ്രാഥമിക അന്വേഷണം നടത്തും.

ആക്കുളത്തെ ഫ്‌ലാറ്റില്‍ പ്രകാശ് ജവദേക്കറെ ദല്ലാള്‍ നന്ദകുമാര്‍ എത്തിച്ചതും ശോഭാ സുരേന്ദ്രനും കെ സുധാകരനും ആരോപണം ഉന്നയിച്ചതുമെല്ലാം ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ജയരാജന്‍ പരാതിയില്‍ പറയുന്നത്. പ്രത്യേക സംഘം അന്വേഷിക്കണമെന്നാണ് ഇപിയുടെ ആവശ്യം. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സംഭവത്തില്‍ കേസെടുത്ത് പ്രത്യേക സംഘത്തെ നിയോഗിച്ചുള്ള അന്വേഷണം ആരംഭിക്കുക.

Top