ഒടുവില്‍ പിപി ദിവ്യക്കെതിരെ നടപടിയുമായി സിപിഎം; എല്ലാ പദവികളില്‍ നിന്നും നീക്കും

കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലാണ് തീരുമാനം വന്നത്. ഈ തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി നല്‍കും. ദിവ്യയുടേത് ഗുരുതര വീഴ്ചയെന്ന് വിലയിരുത്തിയാണ് നടപടി.

ഒടുവില്‍ പിപി ദിവ്യക്കെതിരെ നടപടിയുമായി സിപിഎം; എല്ലാ പദവികളില്‍ നിന്നും നീക്കും
ഒടുവില്‍ പിപി ദിവ്യക്കെതിരെ നടപടിയുമായി സിപിഎം; എല്ലാ പദവികളില്‍ നിന്നും നീക്കും

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിയായ മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പിപി ദിവ്യക്കെതിരെ നടപടിയുമായി സിപിഎം. ദിവ്യയെ എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും നീക്കാനാണ് തീരുമാനം.

Also Read : നവീൻ ബാബുവിന്റെ മരണം; ഭാര്യയുടെ മൊഴി രേഖപ്പെടുത്തും

കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടേതാണ് തീരുമാനം. അന്തിമമായി ഈ തീരുമാനം നടപ്പാക്കുക സംസ്ഥാന നേതൃത്വത്തിന്റെ അംഗീകാരത്തിന് ശേഷം മാത്രമായിരിക്കും. ദിവ്യയുടേത് ഗുരുതര വീഴ്ചയെന്ന് വിലയിരുത്തിയാണ് നടപടി. അതേസമയം, നടപടി അംഗീകരിച്ചാല്‍ ദിവ്യ ബ്രാഞ്ച് അംഗം മാത്രമായി മാറും.

Top