തിരുവനന്തപുരം: സിപിഎമ്മിനെ വിമർശിച്ച നിരവധി പേർ ഇടതുപക്ഷവുമായി സഹകരിച്ചിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇടതുപക്ഷ നിലപാട് സ്വീകരിച്ചാൽ സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കാമെന്നും ഗോവിന്ദൻ പറഞ്ഞു.
ബി ജെ പി നേതാവ് സന്ദീപ് വാര്യരുമായി ബന്ധപ്പെട്ട ചോദ്യത്തിന് മാധ്യമങ്ങൾക്ക് മറുപടി നൽകുകയായിരുന്നു എം വി ഗോവിന്ദൻ. അതേസമയം സന്ദീപുമായി ഇതുവരെ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.