പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കാത്തത് തെരെഞ്ഞടുപ്പില്‍ തിരിച്ചടിയായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍

പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കാത്തത് തെരെഞ്ഞടുപ്പില്‍ തിരിച്ചടിയായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍
പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കാത്തത് തെരെഞ്ഞടുപ്പില്‍ തിരിച്ചടിയായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍

തിരുവനന്തപുരം: ദുർബല ജനവിഭാഗങ്ങൾക്ക് പെൻഷനും ആനുകൂല്യങ്ങളും നൽകാത്തത് തെരെഞ്ഞടുപ്പിൽ തിരിച്ചടിയായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേന്ദ്രത്തെ വിമർശിച്ചതുകൊണ്ടുമാത്രം കാര്യമില്ല. ജനങ്ങൾക്ക് കിട്ടാനുളളത് കിട്ടാത്തത് പ്രശ്‌നം തന്നെയാണ്. സിപിഎമ്മിന്റെ പ്രത്യയശാസ്ത്ര കരുത്ത് ചോർന്നത് ബിജെപിയുടെ വളർച്ചയ്ക്ക് കാരണമായെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

‘തെരഞ്ഞെടുപ്പിൽ നല്ലപോലെ തോറ്റു. തോറ്റിട്ട് ജയിച്ചു എന്നുപറഞ്ഞതുകൊണ്ട് കാര്യമുണ്ടോ?. തോറ്റു. ഇനി എന്താണ് വേണ്ടത്. നമ്മൾ എങ്ങനെ തോറ്റുവെന്ന കാര്യം നല്ലപോലെ കണ്ടുപിടിക്കണം. കണ്ടെത്തിയാൽ മാത്രം പോരാ, തിരുത്തണം. 62 ലക്ഷം പേർക്ക് കൊടുക്കേണ്ട കുടിശിക, പെൻഷൻ നമുക്ക് കൊടത്തുതീർക്കാനായിട്ടില്ല. തോൽവിയെ സംബന്ധിച്ചുള്ള കൃത്യമായി മനസിലാക്കി പഠിച്ച് തിരുത്തി മുന്നോട്ടേക്ക് പോകും’- ഗോവിന്ദൻ പറഞ്ഞു.

തോൽവിക്ക് സംഘടനാപരമായ പ്രശ്‌നങ്ങളുമുണ്ട്. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ ഉണ്ടാവാൻ സാധ്യതയുള്ള പ്രവണതകൾ ഉണ്ടായിട്ടുണ്ട്. ആ പ്രവണത അരിച്ചരിച്ച് മുതലാളിത്ത കാലത്ത് നമ്മുടെ കേഡർമാരിലും ഉണ്ടാകും. രാഷ്ട്രീയവും പ്രത്യയശാസ്ത്രവും ഉൾപ്പടെയുള്ള ഉള്ളടക്കത്തെ അടിസ്ഥാനപ്പെടുത്തിയല്ലാതെ ഏത് പ്രതികൂല സാഹചര്യത്തെയും അനുകൂലിക്കാൻ നമുക്ക് സാധിക്കില്ല. അതിന്റെ ചോർച്ച നമുക്കുണ്ട്. ബിജെപിയുടെ വളർച്ച സൂചിപ്പിക്കുന്നത് അതാണെന്നും ഗോവിന്ദൻ പറഞു.

Top